കോളിഫ്ലവർ വിളവെടുത്തു
വടക്കേക്കര കൃഷിഭവന്റെ ആഭിമുഖ്യത്തില്‍ മടപ്ലാത്തുരുത്ത് ദയ കൃഷിഗ്രൂപ്പ് നടത്തിയ കോളിഫ്‌ലവര്‍ വിളവെടുത്തു. വിളവെടുപ്പ് ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രശ്മി അനില്‍കുമാര്‍ നിര്‍വഹിച്ചു. വടക്കേക്കര ഗ്രാമപഞ്ചായത്ത് വാര്‍ഡ്…

വടക്കേക്കര കൃഷിഭവന്റെ ആഭിമുഖ്യത്തില്‍ മടപ്ലാത്തുരുത്ത് ദയ കൃഷിഗ്രൂപ്പ് നടത്തിയ കോളിഫ്‌ലവര്‍ വിളവെടുത്തു. വിളവെടുപ്പ് ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രശ്മി അനില്‍കുമാര്‍ നിര്‍വഹിച്ചു. വടക്കേക്കര ഗ്രാമപഞ്ചായത്ത് വാര്‍ഡ് ഏഴില്‍ ജനകീയാസൂത്രണം 2022-23 ശീതകാല പച്ചക്കറി കൃഷി പദ്ധതി പ്രകാരമാണ് കോളിഫ്‌ലവര്‍ കൃഷി ചെയ്തത്. തൊഴിലുറപ്പ് പദ്ധതിയുടെ സഹകരണത്തോടെയാണ് കൃഷി ഇറക്കിയത്
വൈസ് പ്രസിഡന്റ് വി.എസ് സന്തോഷ്, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ ബീന രത്നന്‍, ലൈജു ജോസഫ്, വാര്‍ഡ് മെമ്പര്‍ കെ.ടി നിതിന്‍, ഉണ്ണികൃഷ്ണന്‍, പഞ്ചായത്ത് സെക്രട്ടറി ജെയിന്‍ വര്‍ഗീസ് പാത്താടന്‍, അസിസ്റ്റന്റ് സെക്രട്ടറി ലെനിഷ്, കൃഷി അസിസ്റ്റന്റ് വി.എസ് ചിത്ര, പെസ്റ്റ് സ്‌കൗട്ട് കെ.ബി ഉദയ കുമാര്‍, തൊഴിലുറപ്പ് പദ്ധതി ഓവര്‍സിയര്‍ ജിബിന്‍, സ്ഥലം ഉടമകളായ സാബു പടത്തുരുത്തി, സോഫി സാബു, ദയ കൃഷി ഗ്രൂപ്പ് അംഗങ്ങള്‍ ലൈല ജോസി, ഫിലോ ജോയി, മേരി റെപ്പേല്‍, തൊഴിലുറപ്പ് തൊഴിലാളികള്‍, കര്‍ഷകര്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.