ടാലെന്റ് ഇന്റർനാഷണൽ അക്കാഡമിയുടെ Grand Reopening 2023 മാർച്ചിൽ

ടാലെന്റ് ഇന്റർനാഷണൽ അക്കാഡമിയുടെ Grand Reopening 2023 മാർച്ചിൽ

January 30, 2023 0 By Editor

എൻട്രൻസ് കോച്ചിംഗ് രംഗത്ത് മൂന്ന് പതിറ്റാണ്ടിന്റെ പാരമ്പര്യവും പുതുപുത്തൻ മാറ്റങ്ങളുമായി വിദ്യാഭ്യാസമേഖലയുടെ പറുദിസയായ പാലായിൽ ടാലെന്റ് ഇന്റർനാഷണൽ അക്കാഡമിയുടെ എൻട്രൻസ് കോച്ചിംഗ് ക്ലാസുകൾ പുനരാരംഭിക്കുന്നു . കോവിഡിനുശേഷം വിദ്യാർത്ഥികളിലും വിദ്യാഭ്യാസ രീതിയിലും വന്ന മാറ്റങ്ങൾ പൂർണ്ണമായും ഉൾക്കൊണ്ടുകൊണ്ട് വിദ്യാർഥികൾക്ക് ആവശ്യമായ ഫൌണ്ടേഷൻ ക്ലാസുകൾ ഉൾപ്പെടുത്തിയാണ് അദ്ധ്യയനം ആരംഭിക്കുന്നത്.

പുതിയ കാലഘട്ടത്തിന് അനുയോജ്യമായ സ്മാർട്ട്‌ ക്ലാസ്സ്‌ മുറികളും മികച്ച അധ്യാപകരുടെ സേവനവും കുട്ടികളുടെ പഠന നിലവാരം വർധിപ്പിക്കുന്നു. അൻപതിനായിരത്തിൽപരം പുസ്തകങ്ങൾ അടങ്ങിയ മികച്ചൊരു ലൈബ്രറിയും സീനിയർ അധ്യാപകരുടെ നേതൃത്വത്തിൽ അക്കാഡമി നേരിട്ട് തയ്യാറാക്കിയ സ്റ്റഡി മെറ്റീരിയൽസും കുട്ടികളെ പഠനത്തിൽ മുൻപന്തിയിൽ എത്തിക്കുന്നു. വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ഒരേ സമയം പഠനനിലവാരം മനസിലാക്കുന്നതിനായി അക്കാഡമി പ്രത്യേക മൊബൈൽ ആപ്പ് തയ്യാറാക്കിയിരിക്കുന്നു. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ഹോസ്റ്റലുകൾ മികച്ച സൗകര്യങ്ങളോടുകൂടി അക്കാഡമി ക്രമീകരിച്ചിരിക്കുന്നു.

പഠനത്തിൽ ശരാശരി നിലവാരം പുലർത്തുന്നവർക്കും എൻട്രൻസ് പരീക്ഷയിൽ മികച്ച വിജയം നേടാൻ സഹായിക്കുന്ന ഏറ്റവും മികച്ച സ്ഥാപനമാണ് ടാലെന്റ് ഇന്റർനാഷണൽ അക്കാഡമി. ഒരോ വിദ്യാർത്ഥിക്കും പ്രിത്യേക ശ്രദ്ധ ലഭിക്കുന്നതിനായി ഒരു ക്ലാസ്സിൽ പരമാവധി 45 കുട്ടികൾ മാത്രം.

ക്ലാസ്സുകളുടെ ഉന്നതനിലവാരം ഉറപ്പുവരുത്തുന്നതിനായി ഓരോ ക്ലാസ്സിലെയും പരമാവധി സീറ്റുകളുടെ എണ്ണം പരിമിതപ്പെടുത്തിയിരിക്കുന്നതിനാൽ എത്രയും പെട്ടെന്ന് നിങ്ങളുടെ അഡ്മിഷൻ ഉറപ്പുവരുത്തുവാനായി താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ ബന്ധപ്പെടുക.

Ph: 9544600224 , 9544600225

വിശദാംശങ്ങള്‍ക്ക്, സന്ദര്‍ശിക്കുക – https://www.talentonline.in

Follow us

Facebook – https://www.facebook.com/talentinternational2022/
Instagram – https://www.instagram.com/talent_international_academy