കുട്ടികൾ തമ്മിൽ തർക്കം; ഏറ്റുമുട്ടി രക്ഷിതാക്കൾ; വീട്ടിൽ അതിക്രമിച്ച് കയറി യുവതിയെ വെട്ടി

വീട്ടിൽ അതിക്രമിച്ച് കയറി യുവതിയെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ അയൽവാസിയും ബന്ധുവുമായ ആൾ പിടിയിൽ. ആറ്റിങ്ങലിലാണ് സംഭവം. ഇടയ്ക്കോട് കൊച്ചുപരുത്തി ആറ്റുവിളാകംവീട്ടിൽ ജി.ഷിബു (47)വിനെയാണ് ആറ്റിങ്ങൽ പൊലീസ് അറസ്റ്റു ചെയ്തത്. അവനവഞ്ചേരി കൊച്ചുപരുത്തിയിൽ സുജ (33)യ്ക്കാണ് വെട്ടേറ്റത്.

shibu

കുട്ടികൾ തമ്മിലുള്ള തർക്കം രക്ഷിതാക്കളേറ്റെടുത്തതാണു വഴക്കിനും ആക്രമണത്തിനും കാരണമായത്. ഇരുവരുടെയും മക്കൾ തമ്മിൽ കഴിഞ്ഞ ദിവസം തർക്കമുണ്ടാകുകയും വാക്കേറ്റം നടക്കുകയും ചെയ്തിരുന്നു. ഇക്കാര്യം ചോദിക്കാൻ ഷിബു, സുജയുടെ വീട്ടിൽ എത്തുകയും ഇരു കൂട്ടരും തമ്മിൽ വാക്കേറ്റമുണ്ടാകുകയുമായിരുന്നു.

തുടർന്ന് ഷിബു വീട്ടിൽപ്പോയി വെട്ടുകത്തിയുമായെത്തി സുജയെ ആക്രമിച്ചു. മുഖത്തും കൈക്കും വെട്ടേറ്റ സുജ തിരുവനന്തപുരം മെഡിക്കൽകോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

ആറ്റിങ്ങൽ ഇൻസ്പെക്ടർ തൻസീം അബ്ദുൽസമദിന്റെ നേതൃത്വത്തിലുള്ള പൊലീസാണ് ഇയാളെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story