കാന്താരയിലെ വരാഹരൂപം: നടൻ ഋഷഭ് ഷെട്ടി കോഴിക്കോട് പോലീസ് സ്റ്റേഷനിൽ ഹാജരായി
കോഴിക്കോട്: കന്നഡ സിനിമയായ ‘കാന്താര’യുടെ സംവിധായകനും നടനുമായ ഋഷഭ് ഷെട്ടി കോഴിക്കോട് ടൗൺ പൊലീസ് സ്റ്റേഷനിൽ ഹാജരായി. പകർപ്പാവകാശം ലംഘിച്ചാണ് സിനിമയിൽ ‘വരാഹരൂപം’ എന്ന പാട്ട് ഉപയോഗിച്ചതെന്ന…
കോഴിക്കോട്: കന്നഡ സിനിമയായ ‘കാന്താര’യുടെ സംവിധായകനും നടനുമായ ഋഷഭ് ഷെട്ടി കോഴിക്കോട് ടൗൺ പൊലീസ് സ്റ്റേഷനിൽ ഹാജരായി. പകർപ്പാവകാശം ലംഘിച്ചാണ് സിനിമയിൽ ‘വരാഹരൂപം’ എന്ന പാട്ട് ഉപയോഗിച്ചതെന്ന…
കോഴിക്കോട്: കന്നഡ സിനിമയായ ‘കാന്താര’യുടെ സംവിധായകനും നടനുമായ ഋഷഭ് ഷെട്ടി കോഴിക്കോട് ടൗൺ പൊലീസ് സ്റ്റേഷനിൽ ഹാജരായി. പകർപ്പാവകാശം ലംഘിച്ചാണ് സിനിമയിൽ ‘വരാഹരൂപം’ എന്ന പാട്ട് ഉപയോഗിച്ചതെന്ന കേസിൽ പ്രതികളായ കാന്താര സിനിമയുടെ നിർമാതാവ് വിജയ് കിർഗന്ദൂർ, സംവിധായകൻ ഋഷഭ് ഷെട്ടി എന്നിവർക്ക് മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. എന്നാൽ അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ ഹാജരാവാൻ ആവശ്യപ്പെട്ടതിനെ തുടർന്നാണ് ഋഷഭ് ഷെട്ടി രാവിലെ ടൗൺ സ്റ്റേഷനിലെത്തിയത്.
തൈക്കൂടം ബ്രിജ് ചിട്ടപ്പെടുത്തിയ ‘നവരസം’ ഗാനത്തിന്റെ പകർപ്പാണ് ‘വരാഹരൂപം’ എന്ന പരാതിയിൽ കോഴിക്കോട് ടൗൺ പൊലീസ് റജിസ്റ്റർ ചെയ്ത കേസിലാണ് ഇരുവർക്കും മുൻകൂർ ജാമ്യം അനുവദിച്ചത്. ‘വരാഹരൂപം’ എന്ന ഗാനം ഉൾപ്പെടുത്തി ‘കാന്താര’ സിനിമ പ്രദർശിപ്പിക്കുന്നത് വിലക്കിയ കേരള ഹൈക്കോടതി നടപടി സുപ്രീം കോടതി സ്റ്റേ ചെയ്തിരുന്നു.