വിജ്ഞാപനം പുറപ്പെടുവിച്ച പരീക്ഷകൾ ഈ വർഷം നടത്തുമെന്ന് പി.എസ്.സി

തി​രു​വ​ന​ന്ത​പു​രം: വി​ജ്ഞാ​പ​നം പു​റ​പ്പെ​ടു​വി​ച്ച എ​ല്ലാ ത​സ്​​തി​ക​ക​ളു​ടെ പ​രീ​ക്ഷ​ക​ളും ഈ ​വ​ർ​ഷം ത​ന്നെ ന​ട​ത്താ​ൻ പി.​എ​സ്.​സി ക​മീ​ഷ​ൻ തീ​രു​മാ​നം. മേ​യ്-​ജൂ​ലൈ, ജൂ​ൺ-​ആ​ഗ​സ്റ്റ്, ജൂ​ലൈ-​സെ​പ്​​റ്റം​ബ​ർ, ആ​ഗ​സ്റ്റ്​-​ഒ​ക്ടോ​ബ​ർ, സെ​പ്​​റ്റം​ബ​ർ - ന​വം​ബ​ർ,…

തി​രു​വ​ന​ന്ത​പു​രം: വി​ജ്ഞാ​പ​നം പു​റ​പ്പെ​ടു​വി​ച്ച എ​ല്ലാ ത​സ്​​തി​ക​ക​ളു​ടെ പ​രീ​ക്ഷ​ക​ളും ഈ ​വ​ർ​ഷം ത​ന്നെ ന​ട​ത്താ​ൻ പി.​എ​സ്.​സി ക​മീ​ഷ​ൻ തീ​രു​മാ​നം. മേ​യ്-​ജൂ​ലൈ, ജൂ​ൺ-​ആ​ഗ​സ്റ്റ്, ജൂ​ലൈ-​സെ​പ്​​റ്റം​ബ​ർ, ആ​ഗ​സ്റ്റ്​-​ഒ​ക്ടോ​ബ​ർ, സെ​പ്​​റ്റം​ബ​ർ - ന​വം​ബ​ർ, ഒ​ക്ടോ​ബ​ർ - ഡി​സം​ബ​ർ എ​ന്നീ സ്ലോ​ട്ടു​ക​ളാ​യാ​ണ് പ​രീ​ക്ഷ.

പ​രീ​ക്ഷ സം​ബ​ന്ധി​ച്ച വി​ശ​ദ​വി​വ​ര​ങ്ങ​ൾ പി.​എ​സ്.​സി വെ​ബ്സൈ​റ്റി​ലും പി.​എ​സ്.​സി ബു​ള്ള​റ്റി​ൻ ഫെ​ബ്രു​വ​രി 15 ല​ക്ക​ത്തി​ലും ര​ണ്ട് ദി​വ​സ​ത്തി​നു​ള്ളി​ൽ പ്ര​സി​ദ്ധീ​ക​രി​ക്കു​മെ​ന്ന് പി.​എ​സ്.​സി അ​റി​യി​ച്ചു.

സാ​ധാ​ര​ണ മൂ​ന്ന് മാ​സം മു​മ്പ് പ​രീ​ക്ഷ തീ​യ​തി​യും സി​ല​ബ​സും പ്ര​ഖ്യാ​പി​ക്കു​ക​യാ​ണ് ചെ​യ്തി​രു​ന്ന​ത്. വ​ള​രെ നേ​ര​ത്തേ സി​ല​ബ​സും പ​രീ​ക്ഷ​തീ​യ​തി​യും പ്ര​ഖ്യാ​പി​ക്കു​ന്ന​ത് ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ​ക്ക് കൂ​ടു​ത​ൽ സ​ഹാ​യ​മാ​കും. ഇ​ത് കൂ​ടാ​തെ പൊ​തു​പ്രാ​ഥ​മി​ക പ​രീ​ക്ഷ​യി​ൽ ഉ​ൾ​പ്പെ​ടു​ത്താ​ൻ ക​മീ​ഷ​ൻ തീ​രു​മാ​നി​ക്കു​ന്ന ത​സ്​​തി​ക​ക​ൾ​ക്കാ​യി പ​ത്താം​ത​രം, പ്ല​സ്​ ടു, ​ബി​രു​ദ​ത​ല പ്രാ​ഥ​മി​ക പ​രീ​ക്ഷ​ക​ൾ ഒ​ക്ടോ​ബ​ർ-​ഡി​സം​ബ​ർ മാ​സ​ങ്ങ​ളി​ൽ ന​ട​ത്തും.

പ​രീ​ക്ഷാ​തീ​യ​തി, വി​ശ​ദ​മാ​യ സി​ല​ബ​സ്​ തു​ട​ങ്ങി​യ വി​വ​ര​ങ്ങ​ൾ അ​ത​ത് മാ​സ​ത്തെ പ​രീ​ക്ഷാ ക​ല​ണ്ട​റി​ൽ പ്ര​സി​ദ്ധീ​ക​രി​ക്കാ​നും ഇ​ന്ന​ലെ ചേ​ർ​ന്ന ക​മീ​ഷ​ൻ തീ​രു​മാ​നി​ച്ചു. മ​റ്റ് തീ​രു​മാ​ന​ങ്ങ​ൾ ചു​വ​ടെ

ചു​രു​ക്ക​പ്പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ക്കും

1. മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പി​ൽ ല​ബോ​റ​ട്ട​റി ടെ​ക്നീ​ഷ്യ​ൻ ഗ്രേ​ഡ് 2/ ല​ബോ​റ​ട്ട​റി അ​സി​സ്റ്റ​ന്‍റ്​ ഗ്രേ​ഡ് 2 (കാ​റ്റ​ഗ​റി ന​മ്പ​ർ 162/2022).

2. കേ​ര​ള അ​ഗ്രോ മെ​ഷീ​ന​റി കോ​ർ​പ​റേ​ഷ​ൻ ലി​മി​റ്റ​ഡി​ൽ അ​സി​സ്റ്റ​ന്‍റ്​ എ​ൻ​ജി​നീ​യ​ർ (കാ​റ്റ​ഗ​റി ന​മ്പ​ർ 502/2019).

സാ​ധ്യ​താ​പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ക്കും

1. മെ​ഡി​ക്ക​ൽ വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ൽ റീ​ഹാ​ബി​ലി​റ്റേ​ഷ​ൻ ടെ​ക്നീ​ഷ്യ​ൻ ഗ്രേ​ഡ് 2 (ഓ​ർ​ത്തോ​ട്ടി​ക്സ്) (ഒ​ന്നാം എ​ൻ.​സി.​എ ഈ​ഴ​വ/​തി​യ്യ/​ബി​ല്ല​വ) (കാ​റ്റ​ഗ​റി ന​മ്പ​ർ 492/2021).

2. കേ​ര​ള സം​സ്ഥാ​ന പി​ന്നാ​ക്ക വി​ഭാ​ഗ വി​ക​സ​ന കോ​ർ​പ​റേ​ഷ​ൻ ലി​മി​റ്റ​ഡി​ൽ പ്രോ​ജ​ക്ട് അ​സി​സ്റ്റ​ന്‍റ്​/​യൂ​നി​റ്റ് മാ​നേ​ജ​ർ (കാ​റ്റ​ഗ​റി ന​മ്പ​ർ 9/2021).

വിജ്ഞാപനം പുറപ്പെടുവിച്ച പരീക്ഷകൾ ഈ വർഷം നടത്തുമെന്ന് പി.എസ്.സി

1. കേ​ര​ള​ത്തി​ലെ യൂ​നി​വേ​ഴ്സി​റ്റി​ക​ളി​ൽ സെ​ക്യൂ​രി​റ്റി ഓ​ഫി​സ​ർ (കാ​റ്റ​ഗ​റി ന​മ്പ​ർ 646/2021).

2. കി​ർ​ത്താ​ഡ്സി​ൽ റി​സ​ർ​ച്ച് അ​സി​സ്റ്റ​ന്‍റ്​ (ലിം​ഗ്വി​സ്റ്റി​ക്സ്) (കാ​റ്റ​ഗ​റി ന​മ്പ​ർ 742/2021).

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story