
സിറിയയില്‍ മരുഭൂ കിഴങ്ങ് ശേഖരിക്കുന്നവരെ ഐ.എസ് ആക്രമിച്ചു, 53 മരണം
February 18, 2023ദമസ്‌കസ്- സിറിയയില്‍ മരുഭൂ പ്രദേശത്ത് ഐഎസ് നടത്തിയ ആക്രമണത്തില്‍ 53 പേര്‍ കൊല്ലപ്പെട്ടതായി ഔദ്യോഗിക ടി.വി റിപ്പോര്‍ട്ട് ചെയ്തു. അതേസമയം ആക്രമണത്തിന്റെ ഉത്തരവാദിത്തം ഐ.എസ് ഏറ്റെടുത്തിട്ടില്ല.
പാല്‍മിറ മേഖലയിലെ സോഖ്‌നയില്‍ മരുഭൂ കിഴങ്ങ് ശേഖരിക്കുന്നവരെയാണ് ഐ.എസ് ലക്ഷ്യമിട്ടതെന്നും 36 പേരെ കൊലപ്പെടുത്തിയതായും ബ്രിട്ടന്‍ ആസ്ഥാനമായുള്ള സിറിയന്‍ ഒബ്‌സര്‍വേറ്ററി ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ് അറിയിച്ചു. നിരവധി പേര്‍
ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ടതായി ഒബ്‌സര്‍വേറ്ററി പറഞ്ഞു.
സിറിയയുടെ മധ്യ, വടക്കുകിഴക്കന്‍, കിഴക്കന്‍ പ്രദേശങ്ങളില്‍ മരുഭൂ കിഴങ്ങ് ശേഖരിക്കുന്നതിനിടെ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ നിരവധി പേര്‍ സമീപ വര്‍ഷങ്ങളില്‍ കൊല്ലപ്പെട്ടിരന്നു. ഇതേ പ്രദേശത്ത് സമാനമായ ആക്രമണത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ 16 പേര്‍ കൊല്ലപ്പെട്ടതായി ഒബ്‌സര്‍വേറ്ററി അറിയിച്ചു.
ഡസന്‍ കണക്കിന് ആളുകളെ തട്ടിക്കൊണ്ടുപോയതായും പറയുന്നു. ഇവരില്‍ 25 പേരെ വിട്ടയച്ചെങ്കിലും മറ്റുള്ളവരുടെ സ്ഥതി അറിയില്ല.