സാമ്പത്തിക ഇടപാട്: മോഹൻലാലിൻറെ മൊഴിയെടുത്തു ; ഫ്‌ളാറ്റിൽ പരിശോധന

സാമ്പത്തിക ഇടപാട്: മോഹൻലാലിൻറെ മൊഴിയെടുത്തു ; ഫ്‌ളാറ്റിൽ പരിശോധന

February 18, 2023 0 By Editor

കൊച്ചി: ആദായനികുതി വകുപ്പ് നടൻ മോഹൻലാലിൻറെ മൊഴിയെടുത്തു. നിര്‍മാതാവ് ആന്റണി പെരുമ്പാവൂരുമായുള്ള സാമ്പത്തിക ഇടപാട് അന്വേഷിക്കാനാണ് മൊഴി രേഖപ്പെടുത്തിയത്‌. മോഹന്‍ലാലിന്റെ കുണ്ടന്നൂരിലെ ഫ്‌ളാറ്റിലെത്തിയാണ് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ മൊഴിയെടുത്തത്

രണ്ട് മാസം മുമ്പ് നടത്തിയ റെയ്ഡിന്‍റെ ഭാഗമായിട്ടാണ് ഉദ്യോ​ഗസ്ഥർ ഇന്ന് ഫ്ളാറ്റിലെത്തിയത്. സിനിമയിലെ ലാഭം പങ്കുവെക്കുന്നത് അടക്കമുള്ള കാര്യങ്ങള്‍ പരിശോധിക്കുന്നുണ്ട്. മൊഴിയെടുക്കല്‍ നാലരമണിക്കൂര്‍ നീണ്ടുവെന്നാണ് വിവരം.

മലയാളത്തിലെ പ്രമുഖ താരങ്ങളുടെ വിദേശ ബാങ്ക് അക്കൗണ്ട് ഇടപാടുകളടക്കം ആദായ നികുതി വകുപ്പ് പരിശോധിക്കുന്നുണ്ട്. ഇതിന് മുന്‍പ് 2011-ല്‍ മോഹന്‍ലാലിന്റെ വീട്ടില്‍ ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു.