തമിഴ് ഹാസ്യ നടൻ മയിൽസാമി അന്തരിച്ചു
ചെന്നൈ∙ മുതിർന്ന തമിഴ് ഹാസ്യ നടൻ മയിൽസാമി (57) അന്തരിച്ചു. ഞായർ പുലർച്ചെ ചെന്നൈയിലായിരുന്നു അന്തരിച്ചു. ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. നടനും നിർമാതാവുമായ…

ചെന്നൈ∙ മുതിർന്ന തമിഴ് ഹാസ്യ നടൻ മയിൽസാമി (57) അന്തരിച്ചു. ഞായർ പുലർച്ചെ ചെന്നൈയിലായിരുന്നു അന്തരിച്ചു. ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
നടനും നിർമാതാവുമായ കെ.ഭാഗ്യരാജിന്റെ ‘ധവണി കനവുകൾ’ എന്ന ചിത്രത്തിലൂടെയാണ് മയിൽസാമി അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചത്. ധൂൽ, വസീഗര, ഗില്ലി, ഗിരി, ഉത്തമപുത്രൻ, വീരം, കാഞ്ചന, കൺകളെ കൈത് സെയ് എന്നിവയാണ് ശ്രദ്ധേയ ചിത്രങ്ങൾ. നെഞ്ചുകു നീതി, വീട്ടിലെ വിശേഷം, ദി ലെജൻഡ് എന്നിവയാണ് അടുത്തിടെ അഭിനയിച്ച ചിത്രങ്ങൾ.
‘കൺകളെ കൈത് സെയ്’ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച ഹാസ്യനടനുള്ള തമിഴ്‌നാട് സംസ്ഥാന ചലച്ചിത്ര അവാർഡ് നേടി. 39 വർഷത്തെ അഭിനയ ജീവിതത്തിൽ ഇരുന്നൂറിലധികം സിനിമകളിലാണ് അദ്ദേഹം വേഷമിട്ടത്. സ്‌റ്റേജ് പെർഫോമർ, സ്റ്റാൻഡ്-അപ്പ് കോമേഡിയൻ, ടിവി അവതാരകൻ, നാടക നടൻ എന്നീ നിലകളിലും വ്യക്തിമുദ്ര പതിപ്പിച്ച മയിൽസാമി, സൺ ടിവിയിലെ ‘അസതപോവത് യാര്’ എന്ന പരിപാടിയിൽ വിധികർത്താവായിരുന്നു.