പാലായിലെ ടാലെന്റ് ഇന്റർനാഷണൽ അക്കാദമി നവീകരിച്ച പുതിയ കെട്ടിട സമുച്ചയത്തിൽ പ്രവർത്തനം പുനരാരംഭിക്കുന്നു; ഉദ്ഘാടകനായി ബേസിൽ ജോസഫ്
മൂന്നു പതിറ്റാണ്ടിന്റെ പാരമ്പര്യവും പുതുപുത്തൻ മാറ്റങ്ങളുമായി വിദ്യാഭ്യാസമേഖലയുടെ കേന്ദ്രമായ പാലായിൽ ടാലെന്റ് ഇന്റർനാഷണൽ അക്കാദമിയുടെ മെഡിക്കൽ എഞ്ചിനീയറിംഗ് എൻട്രൻസ് കോച്ചിംഗ് ക്ലാസുകൾ നവീകരിച്ച പുതിയ കെട്ടിട സമുച്ചയത്തിൽ…
മൂന്നു പതിറ്റാണ്ടിന്റെ പാരമ്പര്യവും പുതുപുത്തൻ മാറ്റങ്ങളുമായി വിദ്യാഭ്യാസമേഖലയുടെ കേന്ദ്രമായ പാലായിൽ ടാലെന്റ് ഇന്റർനാഷണൽ അക്കാദമിയുടെ മെഡിക്കൽ എഞ്ചിനീയറിംഗ് എൻട്രൻസ് കോച്ചിംഗ് ക്ലാസുകൾ നവീകരിച്ച പുതിയ കെട്ടിട സമുച്ചയത്തിൽ…
മൂന്നു പതിറ്റാണ്ടിന്റെ പാരമ്പര്യവും പുതുപുത്തൻ മാറ്റങ്ങളുമായി വിദ്യാഭ്യാസമേഖലയുടെ കേന്ദ്രമായ പാലായിൽ ടാലെന്റ് ഇന്റർനാഷണൽ അക്കാദമിയുടെ മെഡിക്കൽ എഞ്ചിനീയറിംഗ് എൻട്രൻസ് കോച്ചിംഗ് ക്ലാസുകൾ നവീകരിച്ച പുതിയ കെട്ടിട സമുച്ചയത്തിൽ പ്രവർത്തനം പുനരാരംഭിക്കുന്നു.
2023 ഫെബ്രുവരി 26 ഞായറാഴ്ച ഉച്ചകഴിഞ്ഞ് 03:00 മണിക്ക് പ്രശസ്ത സിനിമ താരവും സംവിധായകനുമായ ശ്രീ ബേസിൽ ജോസഫ് ഉദ്ഘാടനകർമ്മം നിർവഹിക്കുന്നു. ചടങ്ങിൽ യശ്ശശരീരയായ ശ്രീമതി മേരി ജോസ് മറ്റത്തിൽ ന്റെ ഓർമ്മയ്ക്കായി പണികഴിപ്പിച്ച മറ്റത്തിൽ മേരി ആർക്കേഡ് ബിൽഡിങ്ങിന്റെ വെഞ്ചരിക് കർമ്മം Rev. Fr. Dr. ജോസഫ് മലേഷറമ്പിൽ നിർവഹിക്കുന്നു. ബിൽഡിങ്ങിന്റെ ഉദ്ഘാടനകർമ്മം ശ്രീ ജോസ് കെ മാണി എം.പി നിർവഹിക്കുന്നു. തുടർന്ന് നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ ശ്രീ മാണി സി കാപ്പൻ എം.ൽ.എ എം.ൽ.എ അധ്യക്ഷത വഹിക്കും.
പാലാ മുൻസിപ്പൽ ചെയർപേഴ്സൺ ശ്രീമതി ജോസിൻ ബിനോ മുഖ്യ പ്രഭാഷണം നടത്തുകയും . ലക്കി ഡ്രോ ഉദ്ഘാടനം പൂഞ്ഞാർ മുൻ എം.എൽ.എ ശ്രീ പി.സി ജോർജ് നിർവഹിക്കുകയും ചെയ്യും.. ചടങ്ങിന് ആശംസകൾ അറിയിക്കാൻ സി.പി.ഐ.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം ശ്രീ ലാലിച്ചൻ ജോർജ്, യു.ഡി.ഫ് കോട്ടയം ജില്ലാ ചെയർമാൻ ശ്രീ സജി മഞ്ഞക്കടമ്പിൽ, കോട്ടയം ജില്ലാ പഞ്ചായത്ത് അംഗം ശ്രീ ഷോൺ ജോർ മുൻസിപ്പൽ കൗൺസിൽ അംഗങ്ങൾ, വിവിധ രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികൾ തുടങ്ങി സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കുമെന്ന് മാനേജ്മെന്റ് അറിയിച്ചു.
പുതിയ കാലഘട്ടത്തിന് അനുയോജ്യമായ സ്മാർട്ട് ക്ലാസ്സ് മുറികളും മികച്ച അധ്യാപകരുടെ സേവനവും കുട്ടികളുടെ പഠന നിലവാരം വർധിപ്പിക്കുന്നു. അൻപതിനായിരത്തിൽപരം പുസ്തകങ്ങൾ അടങ്ങിയ മികച്ചൊരു ലൈബ്രറിയും സീനിയർ അധ്യാപകരുടെ നേതൃത്വത്തിൽ അക്കാഡമി നേരിട്ട് തയ്യാറാക്കിയ സ്റ്റഡി മെറ്റീരിയൽസും കുട്ടികളെ പഠനത്തിൽ മുൻപന്തിയിൽ എത്തിക്കുന്നു. വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ഒരേ സമയം പഠനനിലവാരം മനസിലാക്കുന്നതിനായി അക്കാഡമി പ്രത്യേക മൊബൈൽ ആപ്പ് തയ്യാറാക്കിയിരിക്കുന്നു. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ഹോസ്റ്റലുകൾ മികച്ച സൗകര്യങ്ങളോടുകൂടി ടാലന്റ് ഇന്റർനാഷണൽ അക്കാഡമി ക്രമീകരിച്ചിരിച്ചിട്ടുണ്ട്.