
ബീയർ കുപ്പി പൊട്ടിത്തെറിച്ച് സ്റ്റോർ ജീവനക്കാരിയുടെ കണ്ണിൽ തുളച്ചു കയറി
February 24, 2023തിരുവല്ല∙ പുളിക്കീഴിലെ ബവ്റിജസ് കോർപറേഷന്റെ സ്റ്റോറിൽ ബീയർ കുപ്പി പൊട്ടിത്തെറിച്ച് ജീവനക്കാരിയുടെ കണ്ണിൽ തുളച്ചു കയറി. വളഞ്ഞവട്ടം പുലിവിച്ചേരിൽ അന്നമ്മ സാമുവലിനാണ് (57) പരുക്കേറ്റത്. കുപ്പിയിൽ സ്റ്റിക്കർ പതിക്കുമ്പോൾ പൊട്ടിത്തെറിക്കുകയായിരുന്നു. അന്നമ്മയെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കണ്ണിന്റെ കൃഷ്ണമണിക്ക് മുറിവേറ്റതിനാൽ ഇന്ന് ശസ്ത്രക്രിയ നടത്തും.