പട്ടാപ്പകല്‍ വീട്ടമ്മയെ ശുചിമുറിയില്‍ പൂട്ടിയിട്ട് 20 പവനും 20,000 രൂപയും കവര്‍ന്നു; പ്രതിക്കായി തിരച്ചില്‍

പട്ടാപ്പകല്‍ വീട്ടമ്മയെ ശുചിമുറിയില്‍ പൂട്ടിയിട്ട് 20 പവനും 20,000 രൂപയും കവര്‍ന്നു; പ്രതിക്കായി തിരച്ചില്‍

March 1, 2023 0 By Editor

കൊച്ചി: മൂവാറ്റുപുഴയില്‍ പട്ടാപ്പകല്‍ വീട്ടമ്മയെ ശുചിമുറിയില്‍ പൂട്ടിയിട്ട് കവര്‍ച്ച. വായില്‍ തുണി തിരുകിയ ശേഷമാണ് വീട്ടമ്മയെ പൂട്ടിയിട്ടത്. 20 പവന്‍ സ്വര്‍ണവും ഇരുപതിനായിരം രൂപയും കവര്‍ന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

ഇന്ന് രാവിലെ പതിനൊന്നു മണിയോടെയാണ് സംഭവം. മോഷണസമയത്ത് വീട്ടുടമയുടെ അയല്‍വാസിയായ അടുത്ത ബന്ധുവായ സ്ത്രീ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഇവര്‍ വീട് ശുചിയാക്കുന്നതിനിടെ പിന്നിലൂടെ എത്തിയ മോഷ്ടാവ് കൈകെട്ടിയിടുകയും വായില്‍ തുണി തിരുകി ബാത്ത് റൂമില്‍ പൂട്ടിയിടുകയുമായിരുന്നു.

പിന്നാലെ വീട്ടിനകത്തെ അലമാരയും മേശയും കുത്തിത്തുറന്ന് 20 പവന്‍ സ്വര്‍ണവും ഇരുപതിനായിരം രൂപയും കവര്‍ന്നു. വീട്ടിലെ കുട്ടിയെ ട്യൂഷന്‍ പഠിപ്പിക്കുന്ന ടീച്ചര്‍ വിവരം പറഞ്ഞപ്പോഴാണ് മോഷണം നടന്ന കാര്യം വീട്ടുകാര്‍ അറിഞ്ഞത്. തുടര്‍ന്ന് വിവരം പൊലീസിനെ അറിയിച്ചു. മുവാറ്റുപുഴ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഡോഗ് സ്‌ക്വാഡും പരിശോധന നടത്തി.