മൃഗശാലാ സൂക്ഷിപ്പുകാരനെ ആക്രമിക്കാന്‍ ശ്രമിക്കുന്ന റാറ്റ് സ്നേക്ക്; വീഡിയോ
മനുഷ്യര്‍ ഏറ്റവും ഭയപ്പെടുന്ന ജീവികളില്‍ ഒന്നാണ് പാമ്പുകള്‍. വിവിധതരം പാമ്പുകള്‍ ഈ ലോകത്തുണ്ടല്ലൊ. ചേര, അണലി, മൂര്‍ഖന്‍, രാജവെമ്പാല എന്നിങ്ങനെ നീളുന്ന വിഷമുള്ളതും ഇല്ലാത്തതുമായ നിരവധി പേരുകാര്‍…
മനുഷ്യര്‍ ഏറ്റവും ഭയപ്പെടുന്ന ജീവികളില്‍ ഒന്നാണ് പാമ്പുകള്‍. വിവിധതരം പാമ്പുകള്‍ ഈ ലോകത്തുണ്ടല്ലൊ. ചേര, അണലി, മൂര്‍ഖന്‍, രാജവെമ്പാല എന്നിങ്ങനെ നീളുന്ന വിഷമുള്ളതും ഇല്ലാത്തതുമായ നിരവധി പേരുകാര്‍…
മനുഷ്യര്‍ ഏറ്റവും ഭയപ്പെടുന്ന ജീവികളില്‍ ഒന്നാണ് പാമ്പുകള്‍. വിവിധതരം പാമ്പുകള്‍ ഈ ലോകത്തുണ്ടല്ലൊ. ചേര, അണലി, മൂര്‍ഖന്‍, രാജവെമ്പാല എന്നിങ്ങനെ നീളുന്ന വിഷമുള്ളതും ഇല്ലാത്തതുമായ നിരവധി പേരുകാര്‍ നമ്മുടെ നാട്ടിലുമുണ്ട്. ഏത് നാട്ടുകാരായാലും പാമ്പിനെ പൊതുവേ ആളുകള്‍ ഭയത്തോടെതന്നെയാണ് കാണാറ്.
ഇപ്പോഴിതാ അമേരിക്കന്‍ യൂട്യൂബറും റെപ്റ്റൈല്‍ സൂ പ്രീഹിസ്റ്റോറിക് ഇങ്കിന്റെ സ്ഥാപകനും പ്രസിഡന്റുമായ ജെയ് ബ്രൂവര്‍ തന്റെ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ച ഒരു വീഡിയോ ആണ് സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ച.ദൃശ്യങ്ങളില്‍ ലോകത്തെ ഏറ്റവും വലിയ റാറ്റ് സ്നേക്കുകളില് ഒന്നിനെ അദ്ദേഹം തന്റെ കാഴ്ചക്കാര്‍ക്ക് പരിചയപ്പെടുത്തുകയാണ്. ഒമ്പതടി നീളമുള്ള പാമ്പിനെയാണ് ഇദ്ദേഹം കൈയില്‍ വച്ചിരുന്നത്.
എന്നാല്‍ ഇദ്ദേഹം സംസാരിക്കുന്നതിനിടയില്‍ ഈ റാറ്റ് സ്നേക്ക് പെട്ടെന്ന് ആക്രമിക്കുകയാണ്. പക്ഷേ സമയോചിതമായി ഇദ്ദേഹം ഒഴിഞ്ഞുമാറിയതിനാല്‍ രക്ഷപ്പെടുകയാണ്. ദൃശ്യങ്ങള്‍ കാഴ്ചക്കാരെയും ഞെട്ടിച്ചു. ഏറെ സൂക്ഷിക്കണമെന്ന ഉപദേശമാണ് പലരും കമന്റുകളായി അദ്ദേഹത്തോട് പറഞ്ഞത്.