നാട്ടു...നാട്ടുവിന് ഓസ്‌ക്കറിലും തിളക്കം ; മികച്ച ഗാനത്തിനുള്ള പുരസ്‌ക്കാരം നേടി കീരവാണി, ‘ആർആർആർ’

ഡോള്‍ബി: ഇന്ത്യയ്ക്ക് ചരിത്രവിജയം കുറിച്ച് ഓസ്‌ക്കറിലും തിളങ്ങി നാട്ടു നാട്ടു എന്ന ഗാനം. എസ്.എസ്. രാജമൗലി സംവിധാനം ചെയ്ത ആര്‍ആര്‍ആറിലെ നാട്ടുനാട്ടു എന്ന ഗാനം ഓസ്‌ക്കറില്‍ മികച്ച ഗാനത്തിനുള്ള പുരസ്‌ക്കാരം നേടി. കീരവാണിയായിരുന്നു സിനിമയില്‍ സംഗീതം ഒരുക്കിയത്. നേരത്തേ ഗോള്‍ഡന്‍ ഗ്‌ളോബിന് പിന്നാലെയാണ് പാട്ട് ഓസ്‌ക്കറിലും നേട്ടം കൊയ്തത്.

ഇന്ത്യന്‍ സംഗീത്തിനുള്ള അംഗീകാരം കൂടിയായി നാട്ടുനാട്ടു മാറി. നൃത്തം എന്ന് അര്‍ത്ഥം വരുന്ന പാട്ടിന്റെ വരികള്‍ എഴുതിയത് ചന്ദ്രബോസായിരുന്നു. പാടിയത് കീരവാണിയുടെ മകനായ കാല ഭൈരവനും രാഹുല്‍ സിപ്ളിഗഞ്ചുമായിരുന്നു. മരപ്പണിക്കാരുടെ തട്ടും മുട്ടും കേട്ട് കൊട്ടിപ്പടിച്ച താന്‍ ഇപ്പോള്‍ ഓസ്ക്കറിന്റെ ഡോള്‍ബി തീയറ്ററില്‍ നില്‍ക്കുന്നു എന്നായിരുന്നു പുരസ്ക്കാരനേട്ടത്തില്‍ ഡോള്‍ബി തീയറ്ററില്‍ കീരവാണിയുടെ പ്രതികരണം.

keeravani-oscar

തികച്ചും ഒരു ഇന്ത്യന്‍ഗാനം ഓസ്‌ക്കറില്‍ പുരസ്‌ക്കാരം നേടുന്നത് ഇതാദ്യമാണ്. ഇന്ത്യയിലെ ഒരു പ്രാദേശികഭാഷയില്‍ നിന്നുള്ള ഗാനം ഓസ്‌ക്കര്‍ നേടുന്നതും ഇതാദ്യമാണ്. 16 വര്‍ഷത്തിന് ശേഷമാണ് ഇന്ത്യയിലേക്ക് ഓസ്‌ക്കര്‍ എത്തുന്നത്. എ.ആര്‍. റഹ്മാന്‍ സ്‌ളംഡോഗ് മില്യണെയറിലൂടെയാണ് ഇന്ത്യയിലേക്ക് ആദ്യമായി ഓസ്‌ക്കര്‍ എത്തിച്ചത്. എന്നാല്‍ ഈ സിനിമയുടെ പ്രൊഡക്ഷന്‍ വേറെയായിരുന്നു.

എന്നാല്‍ പൂര്‍ണ്ണമായും ഒരു ഇന്ത്യന്‍ സിനിമയിലെ ഗാനത്തിന് ഓസ്‌ക്കറില്‍ അംഗീകാരം കിട്ടുന്നത് ഇതാദ്യമാണ്. തെലുങ്ക് ഭാഷയിലൂടെ പുറത്തുവന്ന ആര്‍.ആര്‍.ആര്‍. എന്ന സിനിമയിലെ പാട്ട് ആദ്യം ഇന്ത്യ മുഴുവന്‍ ത്രസിപ്പിച്ചിരുന്നു. പിന്നാലെ ഗോള്‍ഡന്‍ ഗ്‌ളോബിലൂടെ ലോകം മുഴുവന്‍ പാടുകയും ആടുകയും ചെയ്ത ഗാനം ഇപ്പോള്‍ ഓസ്‌ക്കറിലൂടെ വമ്പന്‍ നേട്ടവും കൊയ്തിരിക്കുകയാണ്. തെലുങ്ക് സൂപ്പര്‍താരങ്ങളായ രാംചരണ്‍തേജയും ജൂനിയര്‍ എന്‍ടിആറുമായിരുന്നു സിനിമയില്‍ പാട്ടിന് ചുവട് വെച്ചത്. ​പ്രേംരക്ഷിത് ഒരുക്കിയ നൃത്തച്ചുവടുകള്‍ ലോകം മുഴുവന്‍ കയ്യടി നേടി.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story