കോഴിക്കോട് ഐഐഎം നടത്തുന്ന കോഴ്‌സ് പഠിക്കാന്‍ താലിബാന്‍ നേതാക്കള്‍
ഇന്ത്യയില്‍ നടത്തിവരുന്ന ഒരു ഹ്രസ്വകാല കോഴ്‌സിന് വിദേശത്ത് നിന്ന് പഠിക്കാനെത്തിയത് അഫ്ഗാനില്‍ നിന്നുളള താലിബാന്‍. ഇന്ത്യന്‍ ചിന്തകളില്‍ കൂടുതല്‍ അറിവ് തേടുന്നതിനായിട്ടാണ് അഫ്ഗാനില്‍ നിന്നുളള താലിബാന്‍ ഭരണകൂടത്തിന്റെ…
ഇന്ത്യയില്‍ നടത്തിവരുന്ന ഒരു ഹ്രസ്വകാല കോഴ്‌സിന് വിദേശത്ത് നിന്ന് പഠിക്കാനെത്തിയത് അഫ്ഗാനില്‍ നിന്നുളള താലിബാന്‍. ഇന്ത്യന്‍ ചിന്തകളില്‍ കൂടുതല്‍ അറിവ് തേടുന്നതിനായിട്ടാണ് അഫ്ഗാനില്‍ നിന്നുളള താലിബാന്‍ ഭരണകൂടത്തിന്റെ…
ഇന്ത്യയില്‍ നടത്തിവരുന്ന ഒരു ഹ്രസ്വകാല കോഴ്‌സിന് വിദേശത്ത് നിന്ന് പഠിക്കാനെത്തിയത് അഫ്ഗാനില്‍ നിന്നുളള താലിബാന്‍. ഇന്ത്യന്‍ ചിന്തകളില്‍ കൂടുതല്‍ അറിവ് തേടുന്നതിനായിട്ടാണ് അഫ്ഗാനില്‍ നിന്നുളള താലിബാന്‍ ഭരണകൂടത്തിന്റെ ഭാഗമായവര്‍ കോഴിക്കോട് ഐഐഎം നടത്തുന്ന നാല് ദിവസത്തെ ഹ്രസ്വകാല കോഴ്‌സിനാണ് പങ്കെടുക്കുന്നത്. താലിബാന്‍ പ്രതിനിധികള്‍ ഇന്ത്യന്‍ വിദേശ കാര്യമന്ത്രാലയത്തിന്റെ ക്ഷണമനുസരിച്ചാണ് കോഴ്‌സിന്റെ ഭാഗമായതെന്നാണ് എന്‍ഡിടിവി റിപ്പോര്‍ട്ട്.
ഇന്ന് തുടക്കമിടുന്ന ഓണ്‍ലൈന്‍ കോഴ്സുകള്‍ക്ക് മറ്റ് നിരവധി രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളും പങ്കെടുക്കുന്നുണ്ട്. ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം കോഴിക്കോട് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിന്റെ സഹകരണത്തോടെയാണ് ഈ ഹ്രസ്വകാല കോഴ്സ് നടത്തുന്നത്. വിദേശകാര്യ മന്ത്രാലയം ഇന്ത്യന്‍ ടെക്നിക്കല്‍ ആന്‍ഡ് ഇക്കണോമിക് കോ-ഓപ്പറേഷന്‍ പ്രോഗ്രാമിന്റെ ഭാഗമായ എല്ലാ രാജ്യങ്ങളെയും കോഴ്സിലേക്ക് ക്ഷണിച്ചിട്ടുണ്ട്. മാര്‍ച്ച് 16 മുതല്‍ 19 -ാം വരെയാണ് ക്ലാസുകള്‍ നടക്കുക. ആദ്യം ജനുവരിയിലായിരുന്നു കോഴ്‌സ് തീരുമാനിച്ചിരുന്നത്. കോഴ്‌സില്‍ പങ്കെടുക്കുന്നവര്‍ക്ക് ഇന്ത്യയുടെ സാംസ്‌കാരിക പൈതൃകം, സാമ്പത്തിക അന്തരീക്ഷം, സാമൂഹിക പശ്ചാത്തലം എന്നിവയെപ്പറ്റി പഠിക്കാനും അനുഭവിക്കാനും അവസരം ലഭിക്കുമെന്നും സംഘാടകര്‍ അവകാശപ്പെടുന്നു.
സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, ബിസിനസ്സ് നേതാക്കള്‍, എക്സിക്യൂട്ടീവുകള്‍, സംരംഭകര്‍ എന്നിവര്‍ ചേര്‍ന്ന് പരമാവധി 30 പേര്‍ ഈ ഹ്രസ്വകാല കോഴ്‌സില്‍ പങ്കെടുക്കുമെന്നാണ് വെബ്സൈറ്റിലെ വിശദാംശങ്ങള്‍ വ്യക്തമാക്കുന്നത്. കോഴ്സ് ഓണ്‍ലൈനായതിനാല്‍ കാബൂളില്‍ നിന്നുളള നിരവധി പേര്‍ക്ക് പങ്കെടുക്കാന്‍ സാധിക്കും. അതിനാല്‍ തന്നെ ഇവര്‍ക്ക് ഇന്ത്യയിലേക്ക് വരേണ്ടവരില്ല. അഫ്ഗാനിസ്ഥാനിലെ ദാരിയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിപ്ലോമസി പുറത്തിറക്കിയ സര്‍ക്കുലറിലൂടെയാണ് താലിബാന്‍ പരിപാടിയില്‍ പങ്കെടുക്കുന്ന കാര്യം ലോകം അറിഞ്ഞത്. സര്‍ക്കുലര്‍ ഇതിനകം സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി.