
‘സീരിയല്‍ കിസ്സര്‍’ ആരോഗ്യപ്രവര്‍ത്തകയെ ചുംബിക്കുന്ന വീഡിയോ പുറത്ത്; ഭയന്ന് സ്ത്രീകള്‍
March 15, 2023जमुई सदर अस्पताल में महिला स्वास्थ्य कर्मी को दिनदहाड़े युवक ने ज़बरदस्ती किस किया, CCTV में क़ैद हुई घटना. महिला की शिकायत पर FIR दर्ज, महिला सुरक्षा पर उठाये गम्भीर सवाल. pic.twitter.com/uDC2wZ3cMR
— Utkarsh Singh (@UtkarshSingh_) March 13, 2023
ബിഹാറില്‍ ‘സീരിയല്‍ കിസ്സര്‍’ ആരോഗ്യപ്രവര്‍ത്തകയെ ബലമായി ചുംബിക്കുന്ന വീഡിയോ പുറത്ത്. ജാമുയി ജില്ലയില്‍ മാര്‍ച്ച് പത്തിനാണ് സംഭവം നടന്നത്. ഫോണ്‍ ചെയ്തുകൊണ്ട് നില്‍ക്കുകയായിരുന്ന ആരോഗ്യപ്രവര്‍ത്തകയെ ആശുപത്രി മതില്‍ ചാടിക്കടന്ന് എത്തിയ ഇയാള്‍ ബലം പ്രയോഗിച്ച് ചുംബിക്കുകയായിരുന്നു. സദര്‍ ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തകയ്ക്കാണ് ദാരുണമായ അനുഭവമുണ്ടായത്.
ഇരയായ യുവതി ജാമുയി പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു. യുവവ് സംഭവസ്ഥലത്തുനിന്ന് അപ്പോൾത്തന്നെ രക്ഷപ്പെട്ടു. ‘അയാള്‍ എന്തിനാണ് ആശുപത്രി വളപ്പില്‍ വന്നതെന്ന് എനിക്ക് അറിയില്ല. എനിക്ക് അയാളെ അറിയില്ല. ഞാന്‍ എന്തു ചെയ്തിട്ടാണ് എന്നോട് ഇങ്ങനെ പെരുമാറിയത്? ഞാന്‍ എതിര്‍ക്കാന്‍ നോക്കി. ആശുപത്രിയിലെ സ്റ്റാഫിനെ വിളിച്ചു. പക്ഷേ, അപ്പോഴേക്കും അയാള്‍ രക്ഷപ്പെട്ടിരുന്നു. ആശുപത്രിയുടെ മതിലുകള്‍ ഉയരമില്ലാത്തതാണ്. അവിടെ മുള്ളുവേലി കെട്ടി ആശുപത്രിയിലെത്തുന്ന സ്ത്രീകളെ സംരക്ഷിക്കണമെന്ന് അധികാരികളോട് ഞാന്‍ അഭ്യര്‍ഥിക്കുന്നു.’- ആജ് തക് ചാനലിന് നല്‍കിയ പ്രസ്താവനയില്‍ യുവതി പറയുന്നു.