താന്‍ അമ്മയുടെ പ്രസിഡന്റാകാന്‍ കാരണക്കാരനും ഏറ്റവും കൂടുതല്‍ സ്വാധീനം ചെലുത്തിയതും ആ നടനാണ്: മോഹല്‍ലാല്‍ തുറന്നു പറയുന്നു

മലയാള സിനിമ താരസഘടനയായ അമ്മയുടെ പ്രസിഡന്റായി മോഹന്‍ലാല്‍ അധികാരമേറ്റിരിക്കുകയാണ്. കൊച്ചില്‍ ചേര്‍ന്ന വാര്‍ഷിക പൊതുയോഗത്തിലായിരുന്നു മോഹന്‍ലാലിന്റെ നേതൃത്വത്തിലുളള പുതിയ അംഗങ്ങള്‍ സ്ഥാനമേറ്റത്. വിനത പ്രാതിനിധ്യയത്തോടെയാണ് പുതിയ കമ്മിറ്റി…

മലയാള സിനിമ താരസഘടനയായ അമ്മയുടെ പ്രസിഡന്റായി മോഹന്‍ലാല്‍ അധികാരമേറ്റിരിക്കുകയാണ്. കൊച്ചില്‍ ചേര്‍ന്ന വാര്‍ഷിക പൊതുയോഗത്തിലായിരുന്നു മോഹന്‍ലാലിന്റെ നേതൃത്വത്തിലുളള പുതിയ അംഗങ്ങള്‍ സ്ഥാനമേറ്റത്. വിനത പ്രാതിനിധ്യയത്തോടെയാണ് പുതിയ കമ്മിറ്റി അധികാരത്തിലേറിയിരിക്കുന്നത്. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി നടന്‍ ഇന്നസെന്റായിരുന്നു അമ്മയുടെ പ്രസിഡന്റ് സ്ഥാനം വഹിച്ചിരുന്നത്. എന്നാല്‍ ഈ സ്ഥാനത്തേയ്ക്കാണ് മോഹന്‍ലാല്‍ ഇപ്പോള്‍ എത്തിയിരിക്കുന്നത്.

ഏറെ ഉത്തരവാദിത്വമുളള ഒരു പദവിയാണ് അമ്മയുടെ പ്രസിഡന്റ് സ്ഥാനം. ഏറെ സിനിമ തിരക്കുകള്‍ക്കിടയിലും അമ്മയുടെ പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കാനുളള കാരണമെന്താണെന്നാണ് ജനങ്ങള്‍ ചോദിക്കുന്നത്. ഇതിനുളള മറുപടി അദ്ദേഹം തന്നെ വ്യക്തമാക്കുകയാണ്. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.

കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ഇന്നസെന്റായിരുന്നു അമ്മയുടെ പ്രസിഡന്റ് സ്ഥാനം വഹിച്ചത്. അദ്ദേഹം തന്നെയാണ് ഇക്കാര്യം തന്നോട് ആവശ്യപ്പെട്ടതെന്ന് മോഹന്‍ലാല്‍ പറഞ്ഞു. അദ്ദേഹത്തെ പല ആരോഗ്യം പ്രശ്‌നങ്ങള്‍ അലട്ടുന്നുണ്ട്. ഇത് തന്റെ തീരുമാനത്തെ സ്വാധീനിച്ചെന്നും ലാലേട്ടന്‍ കൂട്ടിച്ചേര്‍ത്തു. ഇന്നസെന്റും മധുസാറുമൊക്കെ ഈ സ്ഥാനത്തിരുന്ന് തങ്ങളുടെ കടമകളും കാര്യങ്ങളും കൃത്യമായി നിര്‍വഹിച്ചിരുന്നു. ഇതൊരു തരത്തില്‍ സ്ഥാനം മാത്രമാണെന്നു മോഹന്‍ലാല്‍ പറഞ്ഞു.

താന്‍ അമ്മയുടെ പ്രസിഡന്റ് മാത്രമാണ്. കൂടാതെ സംഘടനയുമായി ബന്ധപ്പെട്ട തീരുമാനങ്ങളില്‍ തങ്ങളെ സഹായിക്കാന്‍ ബാക്കി എല്ലാവരും ഉണ്ടാകും. അമ്മയുടെ മുന്‍കാലങ്ങളില്‍ പ്രസിഡന്റുമാരായ നെടുമുടി വേണുവും ബാലചന്ദ്രമേനോനുമൊക്കെ ഇപ്പോഴും ആക്കൂട്ടത്തിലുണ്ട്. തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ അവരുടെ അഭിപ്രായങ്ങളും സഹായകമാകുമെന്ന് ലാലേട്ടന്‍ പറഞ്ഞു. കഴിഞ്ഞ കുറെ കൊല്ലങ്ങളായി ഒരുമിച്ച് പ്രവര്‍ത്തിക്കുന്ന ആളുകളാണ് ഞങ്ങള്‍. എങ്കിലും ചെറിയ പ്രശ്‌നങ്ങള്‍ ഉണ്ടാകും. അതൊക്കെ ചര്‍ച്ച് ചെയ്ത് പരിഹരിക്കുമെന്നു പരിഹരിച്ചാല്‍ തീരാത്ത കാര്യങ്ങള്‍ ഒന്നും തന്നെയില്ലെന്നും താരം ലാലേട്ടന്‍ അഭിമുഖത്തില്‍ പറഞ്ഞു.

സിനിമ തിരക്കുകള്‍ക്കിടയില്‍ പ്രസിഡന്റ് സ്ഥാനം കൂടി ഏറ്റെടുക്കുമ്പോള്‍ സമയം ലഭിക്കാതെ വരുമെന്നുള്ള ചിന്തയെന്നും തനിയ്ക്കില്ല. എല്ലാവരും പരസ്പരം ഫോണിലും മറ്റുമായി ബന്ധപ്പെടുന്നവരാണ്. മലയാളം സിനിമ മേഖല വളരെ ചെറുതാണ്. അവിടെ പ്രശ്‌നങ്ങള്‍ ഉണ്ടാക്കാനായി ആരും തന്നെ കടന്നു വരുന്നില്ല. കൂടാതെ സ്വാഭാവികമായി സംഭവിക്കുന്ന പ്രശ്‌നങ്ങള്‍ എല്ലാവരും കൂടി ചര്‍ച്ച ചെയ്ത് പരിഹരിക്കുമെന്നും താരം പറഞ്ഞു.

മോഹന്‍ലാല്‍ പ്രസിഡന്റായിട്ടുള്ള അമ്മയുടെ പുതിയ ഭരണ സമിതിയിലെ ബാക്കി അംഗങ്ങള്‍ ഇവരൊക്കെയാണ്. മമ്മൂട്ടിയ്ക്ക് പകരക്കാരനായി എത്തുന്നത് സിദ്ദിഖാണ്. വൈസ് പ്രസിഡന്റുമാര്‍ മുകേഷ്, ഗണേഷ് കുമാര്‍, ജനറല്‍ സെക്രട്ടറി ഇടവെള ബാബു, ട്രഷറര്‍ ജഗദീഷ്. ഇന്ദ്രന്‍സ്, ബാബുരാജ്, ആസിഫ് അലി, ഹണി റോസ്, അജു വര്‍ഗീസ്, ജയസൂര്യ, രചന നാരയണന്‍കുട്ടി, ശ്വേത മേനോന്‍, മുത്തുമണി, സുധീര്‍ കരമന, ടിനി ടോം, ഉണ്ണി ശിവപാല്‍ എന്നിവരാണ് എക്‌സീക്യൂട്ടിവ് മെമ്‌ബേഴ്‌സ്.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story