ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ നടി ആകാംക്ഷയുടെ മരണത്തിൽ അടിമുടി ദുരൂഹത

ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ നടിയുടെ മരണത്തിൽ അടിമുടി ദുരൂഹത. ഷൂട്ടിങ്ങിന് വേണ്ടി എത്തിയതിന് പിന്നാലെയാണ് നടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണത്തിന് മണിക്കൂറുകൾക്ക് മുമ്പ്…

ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ നടിയുടെ മരണത്തിൽ അടിമുടി ദുരൂഹത. ഷൂട്ടിങ്ങിന് വേണ്ടി എത്തിയതിന് പിന്നാലെയാണ് നടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണത്തിന് മണിക്കൂറുകൾക്ക് മുമ്പ് നടി ഇൻ​സ്റ്റ​ഗ്രാം ലൈവിൽ വന്ന് മുഖം പൊത്തി പൊട്ടിക്കരഞ്ഞിരുന്നു.

ഭോജ്പുരി നടി ആകാംക്ഷ ദുബെ ആണ് മരിച്ചത്. വാരണാസിയിലെ ഹോട്ടൽ മുറിയിലാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നി​ഗമനം. സാരാനാഥ് ഏരിയയിലെ ഹോട്ടൽ മുറിയിലാണ് നടിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മരണവിവരം വീട്ടുകാരെ അറിയിച്ചെന്ന് പൊലീസ് അറിയിച്ചു. ഉത്തർപ്രദേശിലെ മിർസാപൂർ സ്വദേശിയാണ് ആകാംക്ഷ.

മരിക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പ്, നടി ഇൻസ്റ്റാഗ്രാം ലൈവിൽ വന്ന് മുഖംപൊത്തി കരഞ്ഞത് ആരാധകരെ ഞെട്ടിപ്പിച്ചിരുന്നു. ഞായറാഴ്ച രാവിലെ ഏറെ നേരം കഴിഞ്ഞിട്ടും ആകാംക്ഷ മുറിയിൽ നിന്ന് പുറത്തുവരാത്തതിനെ തുടർന്ന് ഹോട്ടൽ ജീവനക്കാർക്ക് സംശയം തോന്നുകയും സിനിമാ സംഘത്തെ അറിയിക്കുകയായിരുന്നു. യൂണിറ്റിലെ ആളുകളും ഹോട്ടൽ ജീവനക്കാരും ചേർന്ന് വാതിൽ തുറന്നപ്പോൾ അകാംക്ഷയെ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

ടിക് ടോക്കിലും ഇൻസ്റ്റാഗ്രാമിലും വീഡിയോ പോസ്റ്റ് ചെയ്താണ് അഭിനയ രം​ഗത്തേക്ക് ചുവടുവെക്കുന്നത്. ശനിയാഴ്ച രാത്രിയിൽ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ വീഡിയോ ഷെയർ ചെയ്തിരുന്നു. വാലന്റൈൻസ് ദിനത്തിൽ നടൻ സമർ സിങ്ങുമൊത്തുള്ള ചിത്രങ്ങൾ പങ്കുവെച്ചിരുന്നു. ‘ഹാപ്പി വാലന്റൈൻസ് ഡേ’ എന്ന അടിക്കുറിപ്പോടെയാണ് ചിത്രങ്ങൾ പങ്കുവെച്ചത്.

സംഭവത്തെക്കുറിച്ച് പൊലീസ് ഉദ്യോഗസ്ഥർ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. മ്യൂസിക് വീഡിയോ ആയ യേ ആരാ കഭി ഹര നഹിയുടെ റിലീസ് ദിനത്തിലാണ് നടി മരിച്ചത്. മേരി ജംഗ് മേരാ ഫൈസ്‌ല എന്ന ചിത്രത്തിലൂടെയാണ് അരങ്ങേറ്റം. മുജ്‌സെ ഷാദി കരോഗി (ഭോജ്‌പുരി), വീരോൺ കെ വീർ, ഫൈറ്റർ കിംഗ് എന്നീ ചിത്രങ്ങളിലും അഭിനയിച്ചു.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story