തീ പൂര്‍ണമായും അണച്ചു; ബ്രഹ്മപുരത്ത് അഗ്നിശമന സേന തുടരുന്നു

കൊച്ചി; ഞായറാഴ്ച്ച ബ്രഹ്മപുരം മാലിന്യ പ്ലാന്റില്‍ പടര്‍ന്ന തീ പൂര്‍ണമായും അണച്ചു. വീണ്ടും തീപിടിത്തമുണ്ടാകാനുള്ള സാധ്യതയുള്ളതിനാല്‍ അഗ്‌നിശമന സേന ബ്രഹ്മപുരത്ത് തുടരുകയാണ്. തീപിടിത്തം ഉണ്ടാകാനുള്ള കാരണം കണ്ടെത്തുന്നതിനായുള്ള അന്വേഷണം ആരംഭിച്ചതായി അഗ്‌നി രക്ഷാസേന അറിയിച്ചു. നാട്ടുക്കാര്‍ ആവശ്യപ്പെടുന്നത് കഴിഞ്ഞ തവണ ഉറപ്പുനല്‍കിയ സുരക്ഷാ നിയന്ത്രണങ്ങള്‍ നടപ്പിലാക്കണമെന്നാണ്.

ഇതു സംബന്ധിച്ച് ഉടന്‍ തീരുമാനം എടുക്കുമെന്നാണ് ഭരണകൂടം അറിയിച്ചത്. മാലിന്യങ്ങള്‍ വലിയ തോതില്‍ കൂട്ടിയിട്ടിരുന്നതിന്റെ അടിയില്‍ നിന്നാണ് തീ പടര്‍ന്നതെന്നാണ്. തീ അണക്കാന്‍ സാധിച്ചെങ്കിലും പുക ഉയരുന്നുണ്ട്. കരിമുഗള്‍, അമ്പലമുഗള്‍ തുടങ്ങിയ പ്രദേശങ്ങളില്‍ പുക എത്തി. കഴിഞ്ഞ തവണ തീപിടിത്തം ഉണ്ടായതിനു പിന്നാലെ വീണ്ടും തീ പിടിക്കാനുള്ള സാധ്യത കണക്കിലെടുത്ത് ജില്ലാ ഭരണകൂടം ഫയര്‍ വാച്ചര്‍മാരെ നിയോഗിച്ചിരുന്നു.

അതിനാലാണ് തീപിടിച്ച ഉടന്‍ തന്നെ അണയ്ക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചത്. തീപിടിത്തം ഉണ്ടായതെങ്ങനെയെന്ന് കണ്ടെത്തണമെന്ന ആവശ്യവുമായി നാട്ടുക്കാര്‍ പ്രതിഷേധം നടത്തിയിരുന്നു. കഴിഞ്ഞ തവണ ബ്രഹ്മപുരത്ത് ഉണ്ടായ തീപിടിത്തം 12 ദിവസത്തിന് ശേഷമാണ് പൂര്‍ണമായും അണക്കാന്‍ സാധിച്ചത്. പ്രദേശവാസികള്‍ വലിയ ദുരന്തമാണ് അനുഭവികേണ്ടതായി വന്നത്.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story