നാളെ മുതൽ ഇന്ധനത്തിനും മദ്യത്തിനും മരുന്നിനും വില കൂടും; ഭൂമിയുടെ ന്യായവിലയും വാഹനനികുതിയും കൂടും

തിരുവനന്തപുരം: ഇന്ധന സെസ് നിലവിൽ വരികയും വിവിധ സേവനങ്ങൾക്ക് നിരക്ക് വർദ്ധിക്കുകയും ചെയ്യുന്നതോടെ ഏപ്രിൽ ഒന്നു മുതൽ ജീവിതച്ചെലവേറും. കേന്ദ്ര-സംസ്ഥാന ബജറ്റുകളിലെ നിർദേശങ്ങൾ നാളെ മുതൽ പ്രാബല്യത്തിൽ വരും. സംസ്ഥാനത്ത് മരുന്നിനും ഇന്ധനത്തിനും മദ്യത്തിനും ഉള്‍പ്പെടെ വിലകൂടും. സംസ്‌ഥാന ബജറ്റില്‍ പ്രഖ്യാപിച്ച സെസാണ്‌ മദ്യ, ഇന്ധന വിലവര്‍ധനയ്‌ക്കു കാരണമാകുന്നത്‌. ഭൂമിയുടെ ന്യായവിലയും വാഹനനികുതിയും വർദ്ധിക്കും. സംസ്‌ഥാനത്ത്‌ ദേശീയപാതയിലെ ചില ടോളുകളിലും നാളെമുതല്‍ നിരക്കുയരുന്നുണ്ട്.

-ഇന്ധനസെസ് ഈടാക്കുന്നതോടെ പെട്രോളിനും ഡീസലിനും രണ്ട് രൂപ കൂടും

– 500 മുതല്‍ 999 രൂപ വരെയുള്ള മദ്യത്തിന്‌ 20 രൂപ വര്‍ധന. 1,000 രൂപയ്‌ക്ക്‌ മുകളിലുള്ളവയ്‌ക്ക്‌ വര്‍ധന 40 രൂപ.

– ജീവന്‍രക്ഷാ മരുന്നുകള്‍ക്ക്‌ വര്‍ധന 10 ശതമാനം. മരുന്നു നിര്‍മാണത്തിനുള്ള അസംസ്‌കൃത വസ്‌തുക്കള്‍ക്കും വില കൂടും.

– കെട്ടിട നികുതിയില്‍ 5 ശതമാനം കൂടും

– ഭൂമിയുടെ ന്യായവില 20 ശതമാനം വർദ്ധിക്കും. സറണ്ടർ ഓഫ് ലീസ് ആധാരത്തിന്‍റെ രജിസ്ട്രേഷൻ ഫീസ് ആയിരം രൂപയാകും.

– ഫ്ലാറ്റുകളും അപാര്‍ട്‌മെന്റുകളും നിര്‍മിച്ച്‌ ആറു മാസത്തിനകം മറ്റൊരാള്‍ക്കു കൈമാറുമ്പോഴുള്ള മുദ്രപ്പത്ര നിരക്ക്‌ അഞ്ചില്‍നിന്ന്‌ ഏഴുശതമാനമായി ഉയരും

– രണ്ടുലക്ഷം വരെയുള്ള ഇരുചക്രവാഹനങ്ങള്‍ക്ക്‌ ഒറ്റത്തവണ നികുതിയില്‍ 2 ശതമാനം വര്‍ധന.

– അഞ്ചുലക്ഷം വരെയുള്ള കാറുകള്‍ക്ക്‌ ഒറ്റത്തവണനികുതിയില്‍ ഒരു ശതമാനം വര്‍ധന. അഞ്ചുമുതല്‍ 15 ലക്ഷം വരെയുള്ളവയ്‌ക്ക്‌ 2 ശതമാനം വര്‍ധന. 15-20 ലക്ഷം, 20-25 ലക്ഷം, 30 ലക്ഷത്തിനു മുകളിലുള്ളവയ്‌ക്ക്‌ ഒരു ശതമാനം നികുതിവര്‍ധന.

– റോഡ്‌ സുരക്ഷാ സെസ്‌ ഇരുചക്ര വാഹനങ്ങള്‍ക്ക്‌ 50-ല്‍ നിന്ന്‌ 100 രൂപ. കാറുകള്‍ക്ക്‌ 100-ല്‍നിന്ന്‌ 200 രൂപ.

– കെട്ടിടനികുതി, അപേക്ഷാ ഫീസ്‌, കെട്ടിടനിര്‍മാണ പെര്‍മിറ്റ്‌ ഫീസ്‌ എന്നിവ കൂടും. പിഴ ഉള്‍പ്പെടെ മറ്റു ഫീസുകളും വര്‍ധിക്കും.

– യു.പി.ഐ. ഇടപാടുകള്‍ക്ക്‌ 2,000 രൂപ വരെ 1.1% സര്‍വീസ്‌ ചാര്‍ജ്‌.

– ടോള്‍ നിരക്കുയരും

– സ്വര്‍ണം, പ്ലാറ്റിനം, സിഗരറ്റ്‌, കോമ്പൗണ്ട്‌ റബര്‍, ഇറക്കുമതി ചെയ്ുന്നയ ആഡംബര കാറുകള്‍, ഇലക്‌ട്രിക്‌ കാറുകള്‍ എന്നിവയ്‌ക്ക്‌ വിലകൂടും.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story