ഗൂഗിളില്‍ ബ്രൗസ് ചെയ്യാന്‍ ഇനി ഇന്റര്‍നെറ്റ് വേണ്ട

June 25, 2018 0 By Editor

ഇന്റര്‍നെറ്റ് ഇല്ലാതെ ബ്രൗസ് ചെയ്യാന്‍ പറ്റുന്ന സംവിധാനവുമായി ഗൂഗിള്‍ ക്രോം. ആന്‍ഡ്രോയ്ഡ് ഫോണുകള്‍ക്കുള്ള ഗൂഗിള്‍ ക്രോം ആപ്പില്‍ നിങ്ങളുടെ പ്രിയപ്പെട്ട വെബ്‌സൈറ്റുകള്‍ തനിയെ ലോഡ് ചെയ്യപ്പെടും.

ഇതുപ്രകാരം ഗൂഗിള്‍ ക്രോം നിങ്ങള്‍ സ്ഥിരമായി സന്ദര്‍ശിക്കുന്ന വെബ്‌സൈറ്റുകള്‍, ഗൂഗിള്‍ ന്യൂസില്‍ നിങ്ങള്‍ മുന്‍ഗണന കൊടുത്ത വിഷയങ്ങള്‍ എന്നിവയെല്ലാം അടിസ്ഥാനമാക്കിയുള്ള വെബ് പേജുകള്‍ നെറ്റ് ഉള്ള സമയത്ത് തനിയെ ലോഡ് ചെയ്യപ്പെടും. ഇന്ത്യ അടക്കം 100 രാജ്യങ്ങളിലാണ് വ്യാഴാഴ്ച ഗൂഗിള്‍ ഈ സേവനം അവതരിപ്പിച്ചിരിക്കുന്നത്.