വാഴപ്പഴം കാട്ടി പറ്റിക്കാൻ ശ്രമം; യുവതിയെ തട്ടിയെറിഞ്ഞ് കൊമ്പൻ, നടുക്കുന്ന വീഡിയോ
ആനകളുമായി അടുത്തിടപഴകുമ്പോൾ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. അവ പരിശീലനം ലഭിച്ച ആനകളാണെങ്കിൽ പോലും അപരിചിതരോട് എങ്ങനെ പെരുമാറുമെന്ന കാര്യം പ്രവചിക്കാനാവില്ല. അത്തരമൊരു വിഡിയോയാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. വാഴപ്പഴം കാണിച്ച്…
ആനകളുമായി അടുത്തിടപഴകുമ്പോൾ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. അവ പരിശീലനം ലഭിച്ച ആനകളാണെങ്കിൽ പോലും അപരിചിതരോട് എങ്ങനെ പെരുമാറുമെന്ന കാര്യം പ്രവചിക്കാനാവില്ല. അത്തരമൊരു വിഡിയോയാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. വാഴപ്പഴം കാണിച്ച്…
ആനകളുമായി അടുത്തിടപഴകുമ്പോൾ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. അവ പരിശീലനം ലഭിച്ച ആനകളാണെങ്കിൽ പോലും അപരിചിതരോട് എങ്ങനെ പെരുമാറുമെന്ന കാര്യം പ്രവചിക്കാനാവില്ല. അത്തരമൊരു വിഡിയോയാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. വാഴപ്പഴം കാണിച്ച് കൊമ്പനാനയെ മുന്നോട്ടു നയിച്ച യുവതിക്കാണ് ആനയുടെ അപ്രതീക്ഷിത ആക്രമണം നേരിടേണ്ടി വന്നത്.
ജലാശയത്തിനു സമീപമുള്ള കുറ്റിച്ചെടികൾക്കിടയിലൂടെ യുവതിയുടെ കൈയിലുണ്ടായിരുന്ന പഴക്കുല ലക്ഷ്യമാക്കിയെത്തുന്ന കൊമ്പനാനയെ ദൃശ്യത്തിൽ കാണാം. ഒരു കൈയിൽ വാഴപ്പഴവും മറുകൈയിൽ വാഴക്കുലയുമായി നിന്ന യുവതിയെ മുന്നോട്ടെത്തിയ ആന തുമ്പിക്കൈകൊണ്ട് തട്ടിയെറിയുകയായിരുന്നു.
You can’t fool an elephant even though he is tamed. They are one of the most intelligent animals to be in captivity. pic.twitter.com/rQXS6KYskN
— Susanta Nanda (@susantananda3) April 27, 2023
യുവതി പഴം നീട്ടിയിട്ടും നൽകാതിരുന്നതാണ് ആനയെ പ്രകോപിപ്പിച്ചതെന്നാണ് നിഗമനം. ആനയുടെ ആക്രമണത്തിൽ യുവതിക്ക് സാരമായ പരുക്കേറ്റിട്ടുണ്ടാകുമെന്നാണ് വിഡിയോ കണ്ടവരുടെ അഭിപ്രായം. ഐഎഫ്എസ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദയാണ് ട്വിറ്ററിലൂടെ ദൃശ്യം പങ്കുവച്ചത്.