ബിജെപിയിൽ നിന്ന് കോൺഗ്രസിലേക്കുള്ള ചാട്ടം പിഴച്ചു; ജഗദീഷ് ഷെട്ടാറിന് കനത്ത തോൽവി
ബംഗളൂരു: ബിജെപിയിൽ നിന്ന് കോൺഗ്രസിലേക്ക് ചേക്കേറിയ ജഗദീഷ് ഷെട്ടാറിന് കനത്ത തോൽവി. ഹുബ്ബളി ധർവാഡ് സെൻട്രലിൽ ബിജെപി സ്ഥാനാർത്ഥി മഹേഷ് തെങ്കിങ്കെ 64,910 വോട്ടുകളോടെ വിജയിച്ചപ്പോൾ ജഗദീഷിന്…
ബംഗളൂരു: ബിജെപിയിൽ നിന്ന് കോൺഗ്രസിലേക്ക് ചേക്കേറിയ ജഗദീഷ് ഷെട്ടാറിന് കനത്ത തോൽവി. ഹുബ്ബളി ധർവാഡ് സെൻട്രലിൽ ബിജെപി സ്ഥാനാർത്ഥി മഹേഷ് തെങ്കിങ്കെ 64,910 വോട്ടുകളോടെ വിജയിച്ചപ്പോൾ ജഗദീഷിന്…
ബംഗളൂരു: ബിജെപിയിൽ നിന്ന് കോൺഗ്രസിലേക്ക് ചേക്കേറിയ ജഗദീഷ് ഷെട്ടാറിന് കനത്ത തോൽവി. ഹുബ്ബളി ധർവാഡ് സെൻട്രലിൽ ബിജെപി സ്ഥാനാർത്ഥി മഹേഷ് തെങ്കിങ്കെ 64,910 വോട്ടുകളോടെ വിജയിച്ചപ്പോൾ ജഗദീഷിന് 29,340 വോട്ടുകൾ മാത്രമാണ് നേടാനായത്.
ടിക്കറ്റ് നിഷേധിക്കപ്പെട്ടതിനെ തുടർന്നാണ് ബിജെപി വിട്ട് ഏപ്രിലിൽ ഷെട്ടാർ കോൺഗ്രസിലേക്ക് എത്തിയത്. പാർട്ടിക്കുള്ളിൽ താൻ അപമാനിക്കപ്പെട്ടെന്നും ഷെട്ടർ ആരോപിച്ചിരുന്നു.
അതേസമയം സ്വന്തം കോട്ടയായ ചന്നപട്ടണത്തിൽ ജെഡിഎസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ എച്ച്ഡി കുമാരസ്വാമി പിന്നിലാണ്. ബിജെപിയാണ് ഇവിടെ ലീഡ് ചെയ്യുന്നത്. രാമനഗരയിൽ നിഖിൽ കുമാരസ്വാമിയും പിന്നിലാണ്. വരുണയിൽ സിദ്ധരാമയ്യയും ലീഡ് ചെയ്യുന്നുണ്ട്.