കള്ളക്കടത്തു സ്വര്‍ണം കവര്‍ച്ച ചെയ്യാനെത്തിയ സംഘത്തിലെ രണ്ടുപേര്‍ അറസ്‌റ്റില്‍
മലപ്പുറം: വിമാനമാര്‍ഗം യാത്രക്കാര്‍ കടത്തികൊണ്ടുവരുന്ന സ്വര്‍ണം കവര്‍ച്ച ചെയ്യാനെത്തിയ ആറംഗ സംഘത്തിലെ രണ്ടുപേര്‍ അറസ്‌റ്റില്‍. കണ്ണൂര്‍ കക്കാട് സ്വദേശി ഫാത്തിമ നിവാസില്‍ മജീഫ്(28), അങ്കമാലി ചുള്ളി സ്വദേശി…
മലപ്പുറം: വിമാനമാര്‍ഗം യാത്രക്കാര്‍ കടത്തികൊണ്ടുവരുന്ന സ്വര്‍ണം കവര്‍ച്ച ചെയ്യാനെത്തിയ ആറംഗ സംഘത്തിലെ രണ്ടുപേര്‍ അറസ്‌റ്റില്‍. കണ്ണൂര്‍ കക്കാട് സ്വദേശി ഫാത്തിമ നിവാസില്‍ മജീഫ്(28), അങ്കമാലി ചുള്ളി സ്വദേശി…
മലപ്പുറം: വിമാനമാര്‍ഗം യാത്രക്കാര്‍ കടത്തികൊണ്ടുവരുന്ന സ്വര്‍ണം കവര്‍ച്ച ചെയ്യാനെത്തിയ ആറംഗ സംഘത്തിലെ രണ്ടുപേര്‍ അറസ്‌റ്റില്‍. കണ്ണൂര്‍ കക്കാട് സ്വദേശി ഫാത്തിമ നിവാസില്‍ മജീഫ്(28), അങ്കമാലി ചുള്ളി സ്വദേശി കോളോട്ട് കുടി ടോണി ഉറുമീസ്(34) എന്നിവരെയാണ് കരിപ്പൂര്‍ പോലീസും നിലമ്പൂര്‍, കൊണ്ടോട്ടി ഡാന്‍സാഫും ചേര്‍ന്ന് അറസ്‌റ്റ് ചെയ്‌തത്.
വാഹനത്തിലുണ്ടായിരുന്ന നാലുപേര്‍ ഓടി രക്ഷപ്പെട്ടു. മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്. സുജിത് ദാസിനു ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് ഇന്നലെ പുലര്‍ച്ചെ 4.30 മണിയോടെ ന്യൂ മാന്‍ ജങ്‌ഷനില്‍ നടത്തിയ പ്രത്യേക പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്. ഗവ. ഓഫ് ഇന്ത്യ എന്ന സ്‌റ്റിക്കര്‍ പതിച്ച വ്യാജ നമ്പര്‍ പ്ലേറ്റുവച്ച ജീപ്പിലാണ് സംഘം സഞ്ചരിച്ചിരുന്നത്.
പരിശോധനക്കായി പോലീസ് സമീപിച്ചപ്പോള്‍ പ്രതികള്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു. രണ്ടുപേരെ ഓടിച്ചിട്ട് പിടിക്കുകയായിരുന്നു. സ്വര്‍ണം കവര്‍ച്ച ചെയ്യാന്‍ എത്തിയതാണെന്ന് ചോദ്യം ചെയ്യലില്‍ പ്രതികള്‍ പോലീസിനോടു പറഞ്ഞു.
പിടിയിലായ മജീഫ് കണ്ണൂര്‍ സ്വദേശി അര്‍ജുന്‍ ആയങ്കിയുടെ കവര്‍ച്ചാ സംഘത്തില്‍ ഉള്‍പ്പെട്ടയാളാണ്. കഴിഞ്ഞ മാസം മൂന്നിനു എടവണ്ണയില്‍ ബൈക്ക് യാത്രക്കാരനായ യുവാവിനെ കാറിടിച്ചുവീഴ്‌ത്തി 26 ലക്ഷം കവര്‍ന്ന കേസ്സിലെ പ്രതിയാണ് മജീഫ്. മജീഫും ടോണിയും മുന്‍പും കവര്‍ച്ചാ കേസില്‍ ഉള്‍പ്പെട്ടവരും ടോണിയെ കാപ്പ ചുമത്തി നാടുകടത്തിയതുമാണ്. പിടിച്ചെടുത്ത വാഹനം ടോണിയുടെ സഹോദരിയുടെ ഉടമസ്‌ഥതയിലുള്ളതാണ്. ഓടി രക്ഷപ്പെട്ട പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവര്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കി.