മോദി തന്റെ ഫോൺ ചോർത്തുന്നുണ്ടെന്ന് യുഎസിൽ രാഹുൽ
ഇന്ത്യൻ ഓവർസീസ് കോൺഗ്രസിന്റെ ക്ഷണം സ്വീകരിച്ചെത്തിയ രാഹുൽ ഗാന്ധിയുടെ യുഎസ് പര്യടനം തുടരുന്നു. സിലിക്കൺ വാലിയിൽ സംരംഭകരുമായി രാഹുൽ കൂടിക്കാഴ്ച നടത്തി. തന്റെ ഫോൺ ചോർത്തുന്നതായി അറിയാമെന്നു…
ഇന്ത്യൻ ഓവർസീസ് കോൺഗ്രസിന്റെ ക്ഷണം സ്വീകരിച്ചെത്തിയ രാഹുൽ ഗാന്ധിയുടെ യുഎസ് പര്യടനം തുടരുന്നു. സിലിക്കൺ വാലിയിൽ സംരംഭകരുമായി രാഹുൽ കൂടിക്കാഴ്ച നടത്തി. തന്റെ ഫോൺ ചോർത്തുന്നതായി അറിയാമെന്നു…
ഇന്ത്യൻ ഓവർസീസ് കോൺഗ്രസിന്റെ ക്ഷണം സ്വീകരിച്ചെത്തിയ രാഹുൽ ഗാന്ധിയുടെ യുഎസ് പര്യടനം തുടരുന്നു. സിലിക്കൺ വാലിയിൽ സംരംഭകരുമായി രാഹുൽ കൂടിക്കാഴ്ച നടത്തി. തന്റെ ഫോൺ ചോർത്തുന്നതായി അറിയാമെന്നു പറഞ്ഞ രാഹുൽ, ‘ഹലോ, മിസ്റ്റർ മോദി’ എന്നു തമാശമട്ടിൽ ഫോണിൽനോക്കി പറയുകയും ചെയ്തു.
ഡ്രോൺ സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട് വളരെയേറെ ഉദ്യോഗസ്ഥതടസ്സങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്. പുതിയ കാലത്തെ സ്വർണമാണു ഡേറ്റ. ഇന്ത്യയെപ്പോലുള്ള രാജ്യങ്ങൾ ഇക്കാര്യം തിരിച്ചറിയണം. ഡേറ്റ സംരക്ഷിക്കാനും സുരക്ഷിതമാക്കാനും ആവശ്യമായ നിയന്ത്രണങ്ങൾ വേണം.
പെഗസസ് ഉൾപ്പെടെയുള്ള ചാരവൃത്തി സോഫ്‌റ്റ്‌വെയറുകളെപ്പറ്റി ഞാൻ പേടിക്കുന്നില്ല. എന്റെ ഐഫോൺ ചോർത്തുന്നുണ്ടെന്ന് അറിയാം. രാജ്യമെന്ന നിലയിലും വ്യക്തിയെന്ന നിലയിലും ഡേറ്റാ സ്വകാര്യതയ്ക്കായുള്ള നിയമങ്ങൾ ആവശ്യമാണ്. നിങ്ങളുടെ ഫോൺ ചോർത്തണമെന്ന് രാജ്യം തീരുമാനിച്ചാൽ ആർക്കും തടയാനാകില്ലെന്നാണ് എനിക്ക് മനസ്സിലാകുന്നത്.’’– രാഹുൽ പറഞ്ഞു.