കെഎസ്ആർടിസി ബസിൽ വീണ്ടും നഗ്നതാ പ്രദർശനം; യുവതി ബഹളം വെച്ചതോടെ നാട്ടുകാർ ”കൈകാര്യം”ചെയ്ത് പോലീസിൽ ഏൽപ്പിച്ചു

തിരുവനന്തപുരം : കെഎസ്ആർടിസി ബസിൽ യാത്രക്കാരിക്ക് നേരെ നഗ്നതാ പ്രദർശനം നടത്തിയ യുവാവ് അറസ്റ്റിൽ. എറണാകുളത്ത് നിന്ന് തിരുവനന്തപുരത്തേക്ക് സർവീസ് നടത്തിയ ബസിലായിരുന്നു അതിക്രമം. സർക്കാർ ഉദ്യോഗസ്ഥയായ യുവതിയുടെ പരാതിയിൽ കന്യാകുമാരി സ്വദേശി രാജുവിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

ജോലി കഴിഞ്ഞ് എറണാകുളത്ത് നിന്ന് തിരുവനന്തപുരത്തേക്ക് മടങ്ങുന്നതിനിടെയാണ് സംഭവം നടന്നത്. കോട്ടയത്ത് വെച്ചാണ് പ്രതി ബസിൽ കയറിയത്. തുടർച്ചയായി ശല്യം ചെയ്ത പ്രതി തിരുവനന്തപുരത്ത് എത്തിയപ്പോൾ നഗ്നതാ പ്രദർശനം നടത്തി.

ഇതോടെ ബസിലിരുന്ന് യുവതി ബഹളം വെയ്ക്കുകയായിരുന്നു. ബസിലെ സഹയാത്രികരാണ് ഇയാളെ പിടികൂടി പോലീസിൽ ഏൽപ്പിച്ചത്. പ്രതിയെ കോടതി റിമാന്റ് ചെയ്തു.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story