ലഹരി നല്‍കി പീഡിപ്പിച്ച് ചുരത്തില്‍ ഉപേക്ഷിച്ച സംഭവം; ഒളിവില്‍ കഴിഞ്ഞ കല്‍പ്പറ്റ സ്വദേശി പിടിയില്‍
കോഴിക്കോട്: ബിരുദ വിദ്യാര്‍ഥിനിയെ ലഹരിമരുന്ന് നല്‍കി ലൈംഗികമായി പീഡിപ്പിച്ച ശേഷം വഴിയില്‍ ഉപേക്ഷിച്ച കേസില്‍ പ്രതി പിടിയില്‍. കല്‍പ്പറ്റ സ്വദേശി ജിനാഫ് ആണ് പിടിയിലായത്. ഇയാള്‍ തമിഴ്‌നാട്ടില്‍…
കോഴിക്കോട്: ബിരുദ വിദ്യാര്‍ഥിനിയെ ലഹരിമരുന്ന് നല്‍കി ലൈംഗികമായി പീഡിപ്പിച്ച ശേഷം വഴിയില്‍ ഉപേക്ഷിച്ച കേസില്‍ പ്രതി പിടിയില്‍. കല്‍പ്പറ്റ സ്വദേശി ജിനാഫ് ആണ് പിടിയിലായത്. ഇയാള്‍ തമിഴ്‌നാട്ടില്‍…
കോഴിക്കോട്: ബിരുദ വിദ്യാര്‍ഥിനിയെ ലഹരിമരുന്ന് നല്‍കി ലൈംഗികമായി പീഡിപ്പിച്ച ശേഷം വഴിയില്‍ ഉപേക്ഷിച്ച കേസില്‍ പ്രതി പിടിയില്‍. കല്‍പ്പറ്റ സ്വദേശി ജിനാഫ് ആണ് പിടിയിലായത്. ഇയാള്‍ തമിഴ്‌നാട്ടില്‍ ഒളിവില്‍ കഴിയുകയായിരുന്നു. 19-കാരിയെ ലഹരിമരുന്ന് നല്‍കി പീഡിപ്പിച്ച ശേഷം വഴിയില്‍ ഉപേക്ഷിച്ചുവെന്നാണ് കേസ്.
വ്യാഴാഴ്ച താമരശ്ശേരി ചുരത്തിലാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്. ബിരുദ വിദ്യാര്‍ഥിനിയായ പെണ്‍കുട്ടി ചൊവ്വാഴ്ച വീട്ടിലേക്കെന്നു പറഞ്ഞ് ഹോസ്റ്റലില്‍നിന്ന് ഇറങ്ങിയെങ്കിലും വീട്ടില്‍ എത്തിയില്ല. പെണ്‍കുട്ടി തിരിച്ചെത്താതായതോടെ ഹോസ്റ്റല്‍ അധികൃതര്‍ വീട്ടില്‍ ബന്ധപ്പെടുകയായിരുന്നു. തുടര്‍ന്ന് വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കി.