സ്‌കോർപിയോ കാറിന് മുകളിലേക്ക് കൂറ്റൻ പരസ്യബോർഡ് വീണു; അമ്മയ്ക്കും മകൾക്കും ദാരുണാന്ത്യം

ലക്‌നൗ: കാറിന് മുകളിലേക്ക് കൂറ്റൻ പരസ്യബോർഡ് വീണ് അമ്മയ്ക്കും മകൾക്കും ദാരുണാന്ത്യം. ലക്‌നൗവിലെ ഏകനാ സ്‌റ്റേഡിയത്തിന് പുറത്താണ് അപകടം ഉണ്ടായത്. ഇവരുടെ ഡ്രൈവർക്ക് ഗുരുതരമായി പരിക്കേറ്റു. സ്റ്റേഡിയത്തിന്റെ…

ലക്‌നൗ: കാറിന് മുകളിലേക്ക് കൂറ്റൻ പരസ്യബോർഡ് വീണ് അമ്മയ്ക്കും മകൾക്കും ദാരുണാന്ത്യം. ലക്‌നൗവിലെ ഏകനാ സ്‌റ്റേഡിയത്തിന് പുറത്താണ് അപകടം ഉണ്ടായത്. ഇവരുടെ ഡ്രൈവർക്ക് ഗുരുതരമായി പരിക്കേറ്റു.

സ്റ്റേഡിയത്തിന്റെ രണ്ടാം നമ്പർ ഗേറ്റിന് മുന്നിൽ വെച്ചിരുന്ന പരസ്യബോർഡ് ആണ് സ്‌കോർപിയോ കാറിന് മുകളിലേക്ക് പതിച്ചത്. വാഹനം ഇവിടെ പാർക്ക് ചെയ്ത് ഷോപ്പിംഗ് മാളിലേക്ക് പോകാൻ എത്തിയതായിരുന്നു ഇവർ.

ഗാസിപൂരിലെ ഇന്ദിരാ നഗർ കോളനി നിവാസികളായ പ്രീതി ജാഗ്ഗി (38), മകൾ ഏഞ്ചൽ (15) എന്നിവരാണ് മരിച്ചത്. സംഭവത്തിൽ ഉത്തരവാദികൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് പോലീസ് പറഞ്ഞു. പരിക്കേറ്റ ഇവരുടെ ഡ്രൈവർ സർതാജ് ചികിത്സയിലാണ്. ബോർഡ് നിലംപതിക്കാനുളള കാരണം വ്യക്തമായിട്ടില്ല. ഇക്കാര്യത്തിൽ പരിശോധന നടക്കുകയാണ്. കാറിന്റെ മുകൾ ഭാഗം തകർന്നാണ് ഉളളിൽ ഉണ്ടായിരുന്നവർക്ക് പരിക്കേറ്റത്.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story