അറബിക്കടലിൽ ‘ബിപോർജോയ്’ ചുഴലിക്കാറ്റ് രൂപപ്പെട്ടു; കേരളത്തിൽ വ്യാപക മഴയ്ക്കു സാധ്യത
അറബിക്കടലിൽ ചുഴലിക്കാറ്റ് രൂപപെട്ടു. തെക്ക് കിഴക്കൻ അറബിക്കടലിലെ അതിതീവ്ര ന്യുനമർദം മധ്യ തെക്കൻ അറബിക്കടലിനും അതിനു സമീപത്തുള്ള തെക്ക് കിഴക്കൻ അറബിക്കടലിനും മുകളിലാണ് ചുഴലിക്കാറ്റായി ശക്തിപ്രാപിച്ചത്. ‘ബിപോർജോയ്’…
അറബിക്കടലിൽ ചുഴലിക്കാറ്റ് രൂപപെട്ടു. തെക്ക് കിഴക്കൻ അറബിക്കടലിലെ അതിതീവ്ര ന്യുനമർദം മധ്യ തെക്കൻ അറബിക്കടലിനും അതിനു സമീപത്തുള്ള തെക്ക് കിഴക്കൻ അറബിക്കടലിനും മുകളിലാണ് ചുഴലിക്കാറ്റായി ശക്തിപ്രാപിച്ചത്. ‘ബിപോർജോയ്’…
അറബിക്കടലിൽ ചുഴലിക്കാറ്റ് രൂപപെട്ടു. തെക്ക് കിഴക്കൻ അറബിക്കടലിലെ അതിതീവ്ര ന്യുനമർദം മധ്യ തെക്കൻ അറബിക്കടലിനും അതിനു സമീപത്തുള്ള തെക്ക് കിഴക്കൻ അറബിക്കടലിനും മുകളിലാണ് ചുഴലിക്കാറ്റായി ശക്തിപ്രാപിച്ചത്. ‘ബിപോർജോയ്’ എന്ന പേരിലാകും ചുഴലിക്കാറ്റ് അറിയപ്പെടുക.
വടക്ക് ദിശയിൽ സഞ്ചരിക്കുന്ന ചുഴലിക്കാറ്റ് മധ്യ കിഴക്കൻ അറബിക്കടലിനു മുകളിൽ അടുത്ത 24 മണിക്കൂറിനുള്ളിൽ തീവ്ര ചുഴലിക്കാറ്റായി മാറാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ചുഴലിക്കാറ്റിന്റെ ഭാഗമായി കേരളത്തിലും പരക്കെ മഴ ലഭിക്കും. കേരളത്തിൽ അടുത്ത അഞ്ച് ദിവസം ഇടിമിന്നലിനോടും കാറ്റോട് കൂടിയ വ്യാപക മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിച്ചു. ശനിയാഴ്ച വരെ വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കാണ് സാധ്യത.
കേരളത്തിലെയും കർണാടകയിലെയും തീരമേഖലകളിൽ ജാഗ്രത പുലർത്താൻ കാലാവസ്ഥ വകുപ്പ് നിർദേശം നൽകി. മത്സ്യബന്ധനമേഖലയ്ക്കാണ് പ്രധാന മുന്നറിയിപ്പ്. ചുഴലിക്കാറ്റിന്റെ ഭാഗമായി കടൽ പ്രക്ഷുബ്ധമായിരിക്കും. മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശങ്ങൾ നൽകിയിട്ടുണ്ട്. മധ്യകിഴക്കൻ അറബിക്കടലിൽ നാളെ മണിക്കൂറിൽ നൂറ് കിലോമീറ്റർ വേഗത്തിൽ കാറ്റ് വീശാൻ സാധ്യതയുണ്ട്