കണ്‍സഷന്‍ മാനദണ്ഡം പുതുക്കി കെ.എസ്.ആര്‍.ടി.സി. ; വിദ്യാര്‍ഥികള്‍ക്ക് ഇരുട്ടടി
പുതിയ അധ്യയന വര്‍ഷത്തില്‍ കണ്‍സഷനു കെ.എസ്.ആര്‍.ടി.സിയെ സമീപിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ഇരുട്ടടി. കണ്‍സഷന്‍ മാനദണ്ഡം പുതുക്കി നിശ്ചയിച്ചതാണ് തിരിച്ചടിയായത്. ഈ അധ്യയന വര്‍ഷം പുതിയ കണ്‍സഷന്‍ അനുവദിച്ചു തുടങ്ങിയപ്പോഴാണ്…
പുതിയ അധ്യയന വര്‍ഷത്തില്‍ കണ്‍സഷനു കെ.എസ്.ആര്‍.ടി.സിയെ സമീപിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ഇരുട്ടടി. കണ്‍സഷന്‍ മാനദണ്ഡം പുതുക്കി നിശ്ചയിച്ചതാണ് തിരിച്ചടിയായത്. ഈ അധ്യയന വര്‍ഷം പുതിയ കണ്‍സഷന്‍ അനുവദിച്ചു തുടങ്ങിയപ്പോഴാണ്…
പുതിയ അധ്യയന വര്‍ഷത്തില്‍ കണ്‍സഷനു കെ.എസ്.ആര്‍.ടി.സിയെ സമീപിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ഇരുട്ടടി. കണ്‍സഷന്‍ മാനദണ്ഡം പുതുക്കി നിശ്ചയിച്ചതാണ് തിരിച്ചടിയായത്.
ഈ അധ്യയന വര്‍ഷം പുതിയ കണ്‍സഷന്‍ അനുവദിച്ചു തുടങ്ങിയപ്പോഴാണ് വിദ്യാര്‍ഥികള്‍ ഈ കുരുക്കിനെക്കുറിച്ച് അറിഞ്ഞത്. കഴിഞ്ഞ അധ്യയന വര്‍ഷം അവസാനിക്കാന്‍ ഒരു മാസംമാത്രം ബാക്കിനില്‍ക്കെ ഫെബ്രുവരി 27 നു കെ.എസ്.ആര്‍.ടി.സി. മാനേജിങ് ഡയറക്ടര്‍ ഇറങ്ങിയ ഉത്തരവാണ് ഇപ്പോഴത്തെ വില്ലന്‍.
ആദായനികുതി അടയ്ക്കുന്ന മാതാപിതാക്കളുടെ മക്കള്‍ക്ക് ഇനി കെ.എസ്.ആര്‍.ടി.സി.യില്‍ കണ്‍സഷന്‍ ലഭിക്കില്ല. ഐ.ടി.സി.(ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റ്, ജി.എസ്.ടി) അടയ്ക്കുന്ന മാതാപിതാക്കളുടെ മക്കള്‍ക്കും കണ്‍സഷന്‍ നിഷേധിച്ചിട്ടുണ്ട്. സര്‍ക്കാര്‍-അര്‍ധസര്‍ക്കാര്‍ കോളജുകള്‍, സര്‍ക്കാര്‍-അര്‍ധസര്‍ക്കാര്‍ പ്രഫഷണല്‍ കോളജുകള്‍ എന്നിവിടങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കാണ് ഇതു ബാധകം.
ഇപ്പോള്‍ കണ്‍സഷന്‍ ലഭിക്കുന്ന സര്‍ക്കാര്‍-അര്‍ധ സര്‍ക്കാര്‍ സ്‌കൂളുകളിലെ വിദ്യാര്‍ഥികള്‍ക്കും സ്‌പെഷല്‍ സ്‌കൂളുകള്‍, സ്‌പെഷലി ഏബിള്‍ഡ് ആയ വിദ്യാര്‍ഥികള്‍ക്കു തൊഴില്‍ വെദഗ്ധ്യം നല്‍കുന്ന കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലെ വിദ്യാര്‍ഥികള്‍ക്കും കണ്‍സഷന്‍ തുടരും. സ്വാശ്രയ കോളജുകളിലും സ്വകാര്യ അണ്‍ എയ്ഡഡ് സ്‌കൂളുകളിലും പഠിക്കുന്ന ബി.പി.എല്‍. പരിധിയില്‍ വരുന്ന മുഴുവന്‍ കുട്ടികള്‍ക്കും സൗജന്യ നിരക്കില്‍ കണ്‍സഷന്‍ അനുവദിക്കും.
എന്നാല്‍ സ്വാശ്രയ കോളജുകള്‍, സ്വകാര്യ അണ്‍എയ്ഡഡ്-റെക്കഗ്‌െനെസ്ഡ് സ്‌കൂളുകള്‍ എന്നിവിടങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ഥികളുടെ കണ്‍സഷനിലും മാറ്റംവരുത്തിയിട്ടുണ്ട്. യഥാര്‍ഥ ടിക്കറ്റ് നിരക്കിന്റെ 35% വിദ്യാര്‍ഥികളും 35% മാനേജ്‌മെന്റും അടയ്ക്കണമെന്ന് ഉത്തരവ് നിഷ്‌കര്‍ഷിക്കുന്നു. ബാക്കി 30% ആണ് കെ.എസ്.ആര്‍.ടി.സി. ഡിസ്‌കൗണ്ട് ആയി നല്‍കുക.
ആദായനികുതി അടയ്ക്കുന്നതില്‍നിന്ന് ഒഴിവായി നില്‍ക്കുന്ന സര്‍ക്കാര്‍-അര്‍ധ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, മക്കള്‍ക്കു കണ്‍സഷന്‍ ലഭിക്കുന്നതിന് ഇതിന്റെ രേഖകള്‍ നല്‍േകണ്ടിവരും. 40 കിലോമീറ്റര്‍ വരെ യാത്ര ചെയ്യുന്നതിനാണ് കണ്‍സഷന്‍. ഓര്‍ഡിനറി ബസില്‍മാത്രമേ കണ്‍സഷന്‍ ലഭിക്കൂ.
വിദ്യാര്‍ഥികള്‍ക്ക് 2016 മുതല്‍ 2020 വരെ കണ്‍സഷന്‍ അനുവദിച്ചതിലൂടെ സര്‍ക്കാര്‍ 966.31 കോടി രൂപ നല്‍കാനുണ്ടെന്നാണ് കെ.എസ്.ആര്‍.ടി.സിയുടെ നിലപാട്. ഈ സാചര്യത്തിലാണ് നിലവിലുള്ള കണ്‍സഷന്‍ രീതിയില്‍ മാറ്റംവരുത്തുന്നതെന്നും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. തമിഴ്‌നാട്ടില്‍ വിദ്യാര്‍ഥികള്‍ക്കു യാത്ര സൗജന്യമായിരിക്കെയാണ് കേരളത്തില്‍ കണ്‍സഷന്‍ നിയന്ത്രണം കടുപ്പിച്ചത്.