പരസ്പര സമ്മതത്തോടെയുള്ള ലൈംഗികബന്ധത്തിനുള്ള പ്രായപരിധി പുന:പരിശോധിക്കണോ?; അഭിപ്രായം തേടി നിയമ കമ്മീഷൻ

പരസ്പര സമ്മതത്തോടെയുള്ള ലൈംഗികബന്ധത്തിനുള്ള പ്രായപരിധി പുന:പരിശോധിക്കണോ?; അഭിപ്രായം തേടി നിയമ കമ്മീഷൻ

June 16, 2023 0 By Editor

ന്യൂഡൽഹി; പരസ്പര സമ്മതത്തോടെയുള്ള ലൈംഗികബന്ധത്തിന്റെ പ്രായം പുന:പരിശോധിക്കുന്നത് സംബന്ധിച്ച് അഭിപ്രായം ആരാഞ്ഞ് കേന്ദ്ര നിയമ കമ്മീഷൻ. കേന്ദ്ര വനിതാ ശിശു മന്ത്രാലയത്തോടാണ് അഭിപ്രായം തേടിയത്. പ്രായപരിധി 18 ൽ നിന്നും 16 ആക്കുന്നതാണ് പരിഗണനയിലുള്ളത്.

വനിത ശിശുക്ഷേമ മന്ത്രാലയത്തിന് അയച്ച കത്തിലാണ് ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കാൻ കേന്ദ്ര നിയമ കമ്മീഷൻ ആവശ്യപ്പെട്ടിരിക്കുന്നത്. പ്രായപരിധി സംബന്ധിച്ച ഇപ്പോഴത്തെ നിലപാട് സമൂഹ്യ യാഥാർഥ്യം കൂടി പരിഗണിച്ച് പുനഃപരിശോധിക്കണമെന്ന് കത്തിൽ ചൂണ്ടിക്കാണിക്കുന്നു.

18 വയസ്സിന് താഴെ പ്രായമുള്ള കുട്ടികളുമായുള്ള ലൈംഗികബന്ധം ഇന്ത്യയിൽ ഇത് കുറ്റകരമാണ്.പോക്സോ വകുപ്പ് പ്രകാരം ഇത്തരം സംഭവങ്ങളിൽ കേസ് രജിസ്റ്റർ ചെയ്ത് നടപടി സ്വീകരിക്കാറാണ് പതിവ്. എന്നാൽ പല സംസ്ഥാനങ്ങളിലും 16 വയസ്സ് കഴിഞ്ഞവർ പരസ്പരം പ്രണയത്തിലായി സമ്മതത്തോടെ ലൈംഗികബന്ധത്തിൽ ഏർപ്പെട്ട ഒട്ടനേകം സംഭവങ്ങൾ കോടതികൾക്ക് മുന്നിൽവന്നു.

ഇത്തരം സാഹചര്യങ്ങളിൽ പ്രായപരിധിയിലെ വ്യത്യാസത്തിനായി നിയമനിർമ്മാണം സാധ്യമാണോ എന്ന് കർണാടക, മദ്ധ്യപ്രദേശ് ഹൈക്കോടതികൾ കേന്ദ്ര നിയമ കമ്മീഷനോട് ആരാഞ്ഞിരുന്നു. അതിന്റെ പശ്ചാത്തലത്തിലാണ് ഇപ്പോൾ ഈ നടപടി കൈകൊണ്ടത്.