വക്കാലത്ത് ഒഴിഞ്ഞതുമായി ബന്ധപ്പെട്ട് അഭിഭാഷകർ തമ്മിൽ തർക്കം; ഒരാൾക്കു കുത്തേറ്റു

ചെങ്ങന്നൂർ∙ വക്കാലത്ത് ഒഴിഞ്ഞതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ യുവാവിനെ കുത്തിപ്പരുക്കേൽപ്പിച്ച അഭിഭാഷകൻ കസ്റ്റഡിയിൽ. ചെങ്ങന്നൂരിലെ അഭിഭാഷക ഓഫിസിലെ ട്രെയിനിയായ പേരിശ്ശേരി കളീയ്ക്കൽ വടക്കേതിൽ രാഹുൽകുമാറിനാണ് (28) കുത്തേറ്റത്. സംഭവവുമായി ബന്ധപ്പെട്ട്…

ചെങ്ങന്നൂർ∙ വക്കാലത്ത് ഒഴിഞ്ഞതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ യുവാവിനെ കുത്തിപ്പരുക്കേൽപ്പിച്ച അഭിഭാഷകൻ കസ്റ്റഡിയിൽ. ചെങ്ങന്നൂരിലെ അഭിഭാഷക ഓഫിസിലെ ട്രെയിനിയായ പേരിശ്ശേരി കളീയ്ക്കൽ വടക്കേതിൽ രാഹുൽകുമാറിനാണ് (28) കുത്തേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് ചെങ്ങന്നൂർ ബാറിലെ അഭിഭാഷകനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ശനിയാഴ്ച രാത്രി ഒൻപതു മണിയോടെ ചെങ്ങന്നൂർ ഗവൺമെന്റ് ഐടിഐ ജംക്‌ഷനു സമീപമായിരുന്നു സംഭവം

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: എൽഎൽബി പൂർത്തിയാക്കിയ ശേഷം ചെങ്ങന്നൂരിലെ അഭിഭാഷക ഓഫിസിൽ പരിശീലനം നടത്തിവരികയാണ് രാഹുൽ. ജംക്‌ഷനു സമീപത്തെ ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ച ശേഷം കടയിൽ സാധനങ്ങൾ വാങ്ങാനെത്തിയപ്പോഴായിരുന്നു ആക്രമണം:

അഭിഭാഷകനു നൽകിയിരുന്ന വക്കാലത്ത് ഒഴിഞ്ഞ കക്ഷികൾ രാഹുലിനെ സമീപിച്ചതിനെച്ചൊല്ലി വാക്കുതർക്കം ഉണ്ടാവുകയും തുടർന്ന് അഭിഭാഷകൻ കത്തികൊണ്ടു കുത്തുകയുമായിരുന്നു. നെഞ്ചിലും വയറിലും കുത്തേറ്റ രാഹുലിനെ സുഹൃത്തുക്കൾ കല്ലിശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇദ്ദേഹത്തെ അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയനാക്കി. രാത്രി തന്നെ പൊലീസ് അഭിഭാഷകനെ കസ്റ്റഡിയിലെടുത്തു.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story