മദ്യവിൽപന കുറഞ്ഞു; ബിവറേജസ് മാനേജർമാർക്ക് കാരണം കാണിക്കൽ നോട്ടീസ്

തിരുവനന്തപുരം: മദ്യവിൽപന കുറഞ്ഞതിന് ബിവറേജസ് കോർപറേഷനിലെ വെയർ ഹൗസ് മാനേജർമാർക്ക് കാരണം കാണിക്കൽ നോട്ടീസയച്ചു. മദ്യകച്ചവടം ആറുലക്ഷത്തിൽ താഴ്ന്നതിനെ തുടർന്നാണ് നടപടി. അഞ്ചുദിവസത്തിനുള്ളിൽ മറുപടി നൽകാനാണ് ഓപ്പറേഷൻ…

തിരുവനന്തപുരം: മദ്യവിൽപന കുറഞ്ഞതിന് ബിവറേജസ് കോർപറേഷനിലെ വെയർ ഹൗസ് മാനേജർമാർക്ക് കാരണം കാണിക്കൽ നോട്ടീസയച്ചു. മദ്യകച്ചവടം ആറുലക്ഷത്തിൽ താഴ്ന്നതിനെ തുടർന്നാണ് നടപടി.

അഞ്ചുദിവസത്തിനുള്ളിൽ മറുപടി നൽകാനാണ് ഓപ്പറേഷൻ വിഭാഗം മേധാവി നോട്ടീസിൽ ആവശ്യപ്പെടുന്നത്. ഭൂരിഭാഗം മദ്യവിൽപന ശാലകളിലും അഞ്ചുലക്ഷത്തിനുമുകളിൽ കച്ചവടം നടക്കാറുണ്ട്. ആറുലക്ഷത്തിനുമേൽ ദിവസ വരുമാനമില്ലെങ്കിൽ നഷ്ടമാണെന്നാണ് ബിവറേജസ് കോർപറേഷന്റെ വിലയിരുത്തൽ.തൊടുപുഴ, കൊട്ടാരക്കര, ഭരതന്നൂർ, പെരുമ്പാവൂർ, കടവന്ത്ര, കോട്ടയം, ആലുവ, തൃശൂർ, പത്തനംതിട്ട, തൃപ്പൂണിത്തുറ, ചാലക്കുടി, അയർക്കുന്നം, നെടുമങ്ങാട്, തിരുവല്ല, ആലുവ വെയർ ഹൗസുകളുടെ കീഴിലുള്ള 30 ഷോപ്പുകളിലെ മദ്യകച്ചവടം ആറുലക്ഷത്തിൽ താഴ്ന്നതിനെ തുടർന്നാണ് നോട്ടീസ് അയച്ചത്.

ദേശീയപാതയ്ക്ക് സമീപത്തെ ഷോപ്പുകൾ മാറ്റിയതുൾപ്പെടെയുള്ള നിയന്ത്രണങ്ങൾ കച്ചവടം കുറയാൻ കാരണമായിട്ടുണ്ടെന്നാണ് വിവരം.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story