കാണാതായ ലോട്ടറി വില്‍പ്പനക്കാരിയായ യുവതിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി

പാലാ:കാണാതായ ലോട്ടറി വില്‍പ്പനക്കാരിയായ യുവതിയെ വിജനമായ പുരയിടത്തില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി.വലവൂര്‍ നേര്യകുന്നേല്‍ പ്രീതി (31)യാണ്‌ കൊല്ലപ്പെട്ടത്‌.സംഭവം സംബന്ധിച്ച്‌ പോലീസ്‌ പറയുന്നത്‌.നാല്‌ ദിവസം മുന്‍പാണ്‌ ഇവരെ കാണാതായത്‌.ഇവരെ വീട്ടില്‍നിന്ന്‌ ബൈക്കില്‍ കൂട്ടിക്കൊണ്ട്‌ പോയ വലവൂര്‍ വളയംപാറയില്‍ വി.ജി പ്രകാശിനെ (54) ശനിയാഴ്‌ച വീടിന്‌ സമീപം വ്യക്‌തിയുടെ പുരയിടത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു.

🪀ജോബ്, എഡ്യൂക്കേഷൻ, കാർഷികം, പ്രധാന അറിയിപ്പുകൾ അറിയാൻ👉 https://chat.whatsapp.com/C6LjgEAShH4JsEkwxltqXq

🪀 വാട്സാപ്പിൽ ലേറ്റസ്റ്റ് കേരളാ വാർത്തകൾ അപ്ഡേഷൻ ലഭിക്കാൻ 👇
https://chat.whatsapp.com/ESUukj7dnKS2HYG9GkjBIx ഈ ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

🪀ഏറ്റവും പുതിയ ബിസിനസ്സ് വാര്‍ത്തകൾ അറിയാൻ
https://chat.whatsapp.com/JLs7LpYrvk63qUWKLupFK0

🪀ഡെയിലി ന്യൂസ് യൂട്യൂബ് വീഡിയോകൾക്കായി ചാനൽ സബ്സ്ക്രൈബ് ചെയ്യൂ
https://bit.ly/3iQ264X

ഇതിന്‌ ശേഷം ഇന്നലെ ഉച്ചയോടെയാണ്‌ വലവൂര്‍ കൂവയ്‌ക്കമല ഭാഗത്ത്‌ ട്രിപ്പിള്‍ ഐ.ടിക്ക്‌ സമീപം വ്യക്‌തിയുടെ പുരയിടത്തില്‍നിന്നാണ്‌ പ്രീതിയുടെ മൃതദേഹം കണ്ടെത്തിയത്‌. ഇരുവരുടെയും മൃതദേഹങ്ങള്‍ അഴുകിയ നിലയിലായിരുന്നു.ഇരുവരും പാലായില്‍ ലോട്ടറി വില്‍പ്പന തൊഴിലാളികളാണ്‌.കഴിഞ്ഞ ബുധനാഴ്‌ച വൈകിട്ട്‌ ബൈക്കില്‍ എത്തിയ പ്രകാശ്‌, പ്രീതിയെ വീട്ടില്‍നിന്ന്‌ കൂട്ടിക്കൊണ്ട്‌ പോയതായി ഇവരുടെ അമ്മ പൊലീസില്‍ മൊഴി നല്‍കിയിട്ടുണ്ട്‌. ഇതിന്‌ ശേഷമാണ്‌ ഇരുവരെയും കാണാതായത്‌. ഇത്‌ സംബന്ധിച്ച്‌ പാലാ പൊലീസില്‍ പരാതി നല്‍കിയിരുന്നു.

നഗ്നമാക്കപ്പെട്ട നിലയില്‍ കമിഴ്‌ന്നുകിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. കഴുത്തില്‍ ഷാള്‍ ചുറ്റിവരിഞ്ഞനിലയില്‍ കാണപ്പെട്ടു. വിജനമായ സ്‌ഥലത്തെത്തിച്ച്‌ യുവതിയെ കൊലപ്പെടുത്തിയ ശേഷം പ്രകാശ്‌ തൂങ്ങിമരിച്ചതാകാമെന്നാണ്‌ പൊലീസ്‌ പറയുന്നത്‌.ഭര്‍ത്താവ്‌ ഉപേക്ഷിച്ച്‌ പോയ പ്രീതി പ്രകാശുമായി അഞ്ച്‌ വര്‍ഷത്തോളമായി അടുപ്പത്തിലായിരുന്നുവെന്ന്‌ പൊലീസ്‌ പറഞ്ഞു.പ്രകാശ്‌ വിവാഹിതനും മൂന്ന്‌ കുട്ടികളുടെ പിതാവുമാണ്‌. പ്രീതിക്ക്‌ 13 ഉം നാലും വയസുള്ള രണ്ട്‌ കുട്ടികളുണ്ട്‌. എട്ടാം ക്ലാസ്‌ വിദ്യാര്‍ഥിയായ മൂത്ത കുട്ടിയെ പൊലീസ്‌ സംരക്ഷണത്തിനായി ചൈല്‍ഡ്‌ വെല്‍ഫെയര്‍ സെന്ററിന്‌ കൈമാറി. ഇളയകുട്ടി പ്രീതിയുടെ അമ്മയുടെ സംരക്ഷണയിലാണ്‌.പ്രീതിയുടെ മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജ്‌ ആശുപത്രി മോര്‍ച്ചറിയില്‍. പ്രകാശിന്റെ സംസ്‌കാരം നടത്തി.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story