കോഴിക്കോട്ട് അതിഥി തൊഴിലാളികൾ താമസിച്ച കെട്ടിടത്തിൽ പാചക വാതകം ചോർന്നു; 2 പേർക്ക് പരിക്ക് | #kozhikodenews
കോഴിക്കോട്∙ പന്തീരങ്കാവ് പുത്തൂർ മഠത്തിൽ അതിഥി തൊഴിലാളികൾ താമസിച്ച കെട്ടിടത്തിൽ പാചക വാതകം ചോർന്ന് രണ്ട് തൊഴിലാളികൾക്കു പൊള്ളലേറ്റു. പെരിശ്ശേരി അഷ്റഫിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലെ രണ്ടാം നിലയിലാണ്…

കോഴിക്കോട്∙ പന്തീരങ്കാവ് പുത്തൂർ മഠത്തിൽ അതിഥി തൊഴിലാളികൾ താമസിച്ച കെട്ടിടത്തിൽ പാചക വാതകം ചോർന്ന് രണ്ട് തൊഴിലാളികൾക്കു പൊള്ളലേറ്റു. പെരിശ്ശേരി അഷ്റഫിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലെ രണ്ടാം നിലയിലാണ് അപകടം.
കിടപ്പുമുറിയിൽ വച്ച് പാചകം ചെയ്യാനുളള ശ്രമത്തിനിടെയാണ് അപകടം. ഈ മുറിയിലുണ്ടായിരുന്ന രണ്ടു പേർക്കാണ് പരുക്കേറ്റത്. മുഹമ്മദ് യൂസഫ് (33) എന്നയാൾക്ക് ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്.
അപകടം നടന്ന ഉടനെ സമീപവാസികൾ ഓടിയെത്തിയാണു തീ അണച്ചത്. സമീപത്തെ കെട്ടിടത്തിലും മറ്റ് മുറികളിലും കുടുംബങ്ങളടക്കം നിരവധി പേർ താമസിക്കുന്നുണ്ട്. പെട്ടെന്ന് തീ അണയ്ക്കാനായതിനാലാണു വൻ ദുരന്തം ഒഴിവായത്.പന്തീരാങ്കാവ് പൊലീസും മീഞ്ചന്ത അഗ്നിരക്ഷാ സേനയും സ്ഥലത്തെത്തി പരിശോധന നടത്തി