ര​മാദേവി കൊലക്കേസ്: 17 വർഷത്തിനു ശേഷം ഭർത്താവ് അറസ്റ്റിലാകുന്നത് ശാസ്ത്രീയ ​തെളിവുകളുടെ അടിസ്ഥാനത്തിൽ

കഴുത്തിനു വെട്ടേറ്റു കൊല്ലപ്പെട്ട നിലയിൽ വീട്ടമ്മയെ കണ്ടെത്തിയ കേസിൽ 17 വർഷത്തിനുശേഷം ഭർത്താവ് അറസ്റ്റിൽ;അറസ്റ്റിലാകുന്നത് ശാസ്ത്രീയ ​തെളിവുകളുടെ അടിസ്ഥാനത്തിൽ #ramadevimurdercase

July 11, 2023 0 By Editor

കഴുത്തിനു വെട്ടേറ്റു കൊല്ലപ്പെട്ട നിലയിൽ വീട്ടമ്മയെ കണ്ടെത്തിയ കേസിൽ 17 വർഷത്തിനുശേഷം ഭർത്താവ് അറസ്റ്റിൽ. 2006 മേയ് 26നു വൈകിട്ടാണ് പുല്ലാട് വടക്കേക്കവല വടക്കേചട്ടുകുളത്ത് സി.ആർ.ജനാർദനൻ നായരുടെ ഭാര്യ രമാദേവിയെ (50) കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. കേസിൽ റിട്ട. പോസ്റ്റ്മാസ്റ്റർ കൂടിയായ ഭർത്താവ് ജനാര്‍ദനനെ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തിരിക്കുകയാണ്. ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. രമാദേവിയുടെ കൈയ്യില്‍ കണ്ട മുടിയിഴകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. എന്നാൽ, ഇതിന്റെ കൂടുതൽ വിശദാംശങ്ങൾ ​അന്വേഷണ സംഘം പുറത്തുവിട്ടിട്ടില്ല. ഇവരുടെ വീടിനോടു ചേർന്നു കെട്ടിടനിർമാണം നടത്തിവന്ന തമിഴ്നാട് തൊഴിലാളികളെ പൊലീസ് ചോദ്യം ചെയ്‌തിരുന്നു.

എന്നാൽ, തമിഴ്‌നാട് സ്വദേശിയായ ചുടലമുത്തുവിനെ കൊല നടന്ന ദിവസം മുതൽ കാണാതായതിനാൽ അന്വേഷണം ആ വഴിക്കു തിരിഞ്ഞു. ഇയാളെയും ഇയാൾക്കൊപ്പം താമസിച്ചിരുന്ന സ്ത്രീയെയും കണ്ടെത്താൻ അന്വേഷണ ഉദ്യോഗസ്ഥർക്കു കഴിഞ്ഞിരുന്നില്ല. എന്നാൽ കഴിഞ്ഞ വർഷം സ്ത്രീയെ തെങ്കാശിയിൽ വച്ച് കണ്ടെത്തി. തുടർന്നു നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് പ്രതിയെ പത്തനംതിട്ട ക്രൈം ബ്രാഞ്ച് ഡിറ്റക്ടീവ് ഇൻസ്പെക്ടർ സുനിൽ രാജ് അറസ്റ്റ് ചെയ്തത്.

2006 മെയ് 26 നാണ് രാമാദേവി (50)വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കഴുത്തില്‍ വെട്ടേറ്റ നിലയിലായിരുന്നു മൃതദേഹം. സംഭവം ശേഷം നാടുവിട്ട സ്ഥലവാസിയായ ചൂടലമുത്തു എന്ന തമിഴ്‌നാട് സ്വദേശിയെ ചുറ്റിപ്പറ്റി ആയിരുന്നു ലോക്കല്‍ പോലീസ് അന്വേഷണം പുരോഗമിച്ചത്. എന്നാല്‍ കാര്യമായ പുരോഗതി ഉണ്ടായില്ല. കൊലപാതകം നടന്നു ആറുമാസത്തിന് ശേഷം ജനാര്‍ദ്ദനന്റെ വീട്ടിലെ കിണറ്റില്‍ നിന്ന് രക്തം പുരണ്ട കത്തിയും കണ്ടെത്തിയിരുന്നു. ഇതിനിടെ പ്രദേശവാസികള്‍ ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ച് പ്രക്ഷോഭം ആരംഭിച്ചു. ഇതിനോട് ജനാര്‍ദ്ദനന്‍ സഹകരിച്ചിരുന്നില്ല.

പ്രക്ഷോഭം തുടരുന്നതിനിടെ കേസില്‍ ക്രൈം ബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ട് ജനാര്‍ദ്ദനന്‍ ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തു. ഹര്‍ജിയില്‍ കോടതിയുടെ പരിഗണനയില്‍ ഇരിക്കെ തന്നെ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. ഇതിനിടെ, പ്രതിയെന്ന് സംശയിക്കുന്ന ചുടലമുത്തുവിനോപ്പം താമസിച്ചിരുന്ന സ്ത്രീയെ ക്രൈംബ്രാഞ്ച് തെങ്കാശിയില്‍ കണ്ടെത്തിയത് കേസില്‍ നിര്‍ണായകമായി. പിന്നാലെയാണ് പോലീസ് ശാസ്ത്രീയ പരിശോധനയിലേക്ക് കടന്നതും ജനാര്‍ദനനെ അറസ്റ്റ് ചെയ്തതും