
റസ്റ്റോറന്‍റില്‍ പരസ്യ മദ്യപാനവുമായി വിദ്യാര്‍ത്ഥികള്‍,ഭക്ഷണത്തിൽ മണ്ണ് വാരി എറിഞ്ഞു,ജീവനക്കാരുമായി സംഘര്‍ഷം #kochinews
July 12, 2023എറണാകുളം:കൊച്ചിയിലെ ഹോട്ടലിൽ വിദ്യാർത്ഥികളുടെ പരാക്രമം. ഇടപ്പള്ളി മരോട്ടിച്ചാൽ താൽ റെസ്റ്റോറെന്റിലാണ് സംഭവം.ഭക്ഷണം കഴിക്കാനെത്തിയ വിദ്യാർത്ഥികൾ പരസ്യ മദ്യപാനം നടത്തി.ഇത് ചോദ്യം ചെയ്തതിന് പിന്നാലെയാണ് ഹോട്ടൽ ജീവനക്കാരുമായി സംഘർഷം ഉണ്ടായത്.
വിദ്യാർത്ഥികൾ ഹോട്ടലിലെ ഭക്ഷണത്തിൽ മണ്ണ് വാരി എറിഞ്ഞു .സംഭവത്തിൽ മൂന്ന് പേരെ പോലിസ് കസ്റ്റഡിയിൽ എടുത്തു..കോഴിക്കോട് സ്വദേശികളായ ആഷിക്ക്, ഇസ്മായിൽ, മുഹമ്മദ് എന്നിവരെയാണ് കസ്റ്റഡിയിൽ എടുത്തത്.സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചു. ഹോട്ടൽ ജീവനക്കാരുടെ മൊഴിയുടെ കൂടി അടിസ്ഥാനത്തിലായിരിക്കും പൊലീസ് തുടർ നടപടികൾ സ്വീകരിക്കുക.