
‘ഉമ്മൻ ചാണ്ടി ചത്തു, അതിനിപ്പോ ഞങ്ങളെന്ത് ചെയ്യണം’; അധിക്ഷേപവുമായി വിനായകന്റെ വിഡിയോ, രൂക്ഷ വിമർശനം
July 20, 2023അന്തരിച്ച മുൻ മുഖ്യമന്ത്രിക്കെതിരെ അധിക്ഷേപവുമായി നടൻ വിനായകന്റെ വിഡിയോ. രാത്രിയിലാണ് ഫെയ്സ്ബുക്ക് ലൈവിലൂടെ എത്തി കടുത്ത അധിക്ഷേപം നടത്തുകയായിരുന്നു. ആരാണ് ഈ ഉമ്മൻ ചാണ്ടി എന്നാണ് വിനായകൻ വിഡിയോയിലൂടെ ചോദിക്കുന്നത്. ഉമ്മൻ ചാണ്ടിയെക്കുറിച്ച് വാർത്തകൾ നൽകുന്നതിനേയും താരം വിമർശിക്കുന്നുണ്ട്.
‘ആരാണ് ഈ ഉമ്മൻ ചാണ്ടി, എന്തിനാടോ മൂന്ന് ദിവസൊക്കെ, നിർത്തിയിട്ട് പോ പത്രക്കാരോടാണ് പറയുന്നത്. ഉമ്മൻ ചാണ്ടി ചത്ത് അതിന് ഞങ്ങൾ എന്ത് ചെയ്യണം എന്റെ അച്ഛനും ചത്തു നിങ്ങളുടെ അച്ഛനും ചത്തു. അതിനിപ്പോ ഞങ്ങളെന്ത് ചെയ്യണം. നല്ലവനാണെന്ന് നിങ്ങൾ വിചാരിച്ചാലും ഞാൻ വിചാരിക്കില്ല. കരുണാകരന്റെ കാര്യം നോക്കിയാൽ നമ്മക്കറിയില്ലെ ഇയാൾ ആരോക്കെയാണെന്ന്. നിർത്ത് ഉമ്മൻചാണ്ടി ചത്തുപോയി’ – വിനായകൻ ലൈവിൽ പറഞ്ഞു.
അതിനിടെ വിഡിയോ വൻ ചർച്ചയായതോടെ പിന്നീട് പിൻവലിക്കപ്പെട്ടു. എന്നാല്‍, സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ് വിഡിയോ. വിനായകനെതിരെ രൂക്ഷ വിമർശനമാണ് ഉയരുന്നത്. താരത്തിന്‍റെ ഫേസ്ബുക്കിലെ മറ്റ് പോസ്റ്റുകള്‍ക്ക് താഴെ വിമർശന കമന്‍റുകള്‍ നിറയുകയാണ്.
പോടാ തെണ്ടി…മ..മ..അത് വേണ്ട മരത്തലയാ!!!!
Senseless Battered.Because of this sort of Criminals and narrow minded idiots our Country is not progressing.