210 കിലോ ബാർബെൽ വീണ് കഴുത്തൊടിഞ്ഞു; ഫിറ്റ്നസ് ഇൻഫ്ലുവന്‍സർക്ക് ദാരുണാന്ത്യം- വിഡിയോ

വ്യായാമത്തിനിടെ 210 കിലോ ഭാരമുള്ള ബാർബെൽ ദേഹത്തു പതിച്ച് ഫിറ്റ്നസ് ഇൻഫ്ലുവൻസർ ജസ്റ്റിൻ വിക്കിക്ക് ദാരുണാന്ത്യം. ഇന്തൊനീഷ്യക്കാരനായ 33 വയസ്സുകാരൻ ബാർബെൽ ഉയര്‍ത്തി സ്ക്വാറ്റ് ചെയ്യുന്നതിനിടെ അപ്രതീക്ഷിതമായി…

വ്യായാമത്തിനിടെ 210 കിലോ ഭാരമുള്ള ബാർബെൽ ദേഹത്തു പതിച്ച് ഫിറ്റ്നസ് ഇൻഫ്ലുവൻസർ ജസ്റ്റിൻ വിക്കിക്ക് ദാരുണാന്ത്യം. ഇന്തൊനീഷ്യക്കാരനായ 33 വയസ്സുകാരൻ ബാർബെൽ ഉയര്‍ത്തി സ്ക്വാറ്റ് ചെയ്യുന്നതിനിടെ അപ്രതീക്ഷിതമായി അപകടം സംഭവിക്കുകയായിരുന്നു. ബാർബെല്‍ വീണതോടെ കഴുത്ത് ഒടിഞ്ഞു.

വസങ്ങൾക്കു മുൻപ് നടന്ന സംഭവത്തിന്റെ വിഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമത്തിൽ പ്രചരിക്കുന്നുണ്ട്. ഭാരം താങ്ങാൻ സാധിക്കാതെ ജസ്റ്റിൻ വിക്കി പിറകിലേക്കു വീഴുകയായിരുന്നു. ഇതോടെ ബാർബെൽ കഴുത്തിൽപതിച്ചു. ജസ്റ്റിൻ തന്നെ ബാർബെലിന് അടിയില്‍നിന്ന് പുറത്തേക്കു വരുന്നത് വിഡിയോയിലുണ്ട്. ജസ്റ്റിനെ സഹായിക്കാനായി കൂടെയുണ്ടായിരുന്ന ആളും വീണതായി രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ജസ്റ്റിനെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ച്, ശസ്ത്രക്രിയയ്ക്കു വിധേയനാക്കിയെങ്കിലും ജീവൻ രക്ഷിക്കാന്‍ സാധിച്ചില്ല. ബാലിയിലെ പാരഡൈസ് എന്ന സ്ഥാപനത്തിൽ ഫിറ്റ്നസ് ട്രെയിനറായി ജോലി ചെയ്യുകയായിരുന്നു ജസ്റ്റിൻ. ബാലിയിൽ നിരവധി ആരാധകരുള്ള ജസ്റ്റിന്റെ മരണത്തില്‍ സമൂഹമാധ്യമങ്ങളിലും അനുശോചന സന്ദേശങ്ങൾ പ്രവഹിക്കുകയാണ്.

https://twitter.com/royeknus/status/1682219410973655040?ref_src=twsrc^tfw|twcamp^tweetembed|twterm^1682219410973655040|twgr^931f6708de39aae44ed4dd48122950304aed23b1|twcon^s1_&ref_url=https://www.manoramaonline.com/sports/other-sports/2023/07/22/indonesia-gym-trainer-dies-after-barbell-crushes-neck-during-squat.html

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story