ഭീഷണിപ്പെടുത്തി നിരവധി തവണ പീഡിപ്പിച്ചു; വഴങ്ങാതിരുന്നപ്പോൾ മാനസിക രോഗിയെന്ന് പറഞ്ഞുപരത്തി; പെരിന്തൽമണ്ണയിൽ ചാരിറ്റിയുടെ മറവിൽ പീഡനം; മലപ്പുറം സ്വദേശിക്കെതിരെ പരാതിയുമായി പെൺക്കുട്ടി

മലപ്പുറം: ചാരിറ്റിയുടെ മറവിൽ നിരവധി ഭിന്നശേഷിക്കാരെ ലൈം​ഗികമായി പീഡിപ്പിച്ചതായി ആരോപണം. ‌‌പെരിന്തല്‍മണ്ണ സ്വദേശി സൈഫുള്ളക്കെതിരെയാണ് നിരവധിപേർ രം​ഗത്തെത്തിയത്. പെരിന്തല്‍മണ്ണ കേന്ദ്രീകരിച്ചുള്ള വ്യാജ ട്രസ്റ്റിന്റെ മറവിലാണ് തട്ടിപ്പുകൾ എന്നാണ് വെളിപ്പെടുത്തിയിരിക്കുന്നത്.…

മലപ്പുറം: ചാരിറ്റിയുടെ മറവിൽ നിരവധി ഭിന്നശേഷിക്കാരെ ലൈം​ഗികമായി പീഡിപ്പിച്ചതായി ആരോപണം. ‌‌പെരിന്തല്‍മണ്ണ സ്വദേശി സൈഫുള്ളക്കെതിരെയാണ് നിരവധിപേർ രം​ഗത്തെത്തിയത്. പെരിന്തല്‍മണ്ണ കേന്ദ്രീകരിച്ചുള്ള വ്യാജ ട്രസ്റ്റിന്റെ മറവിലാണ് തട്ടിപ്പുകൾ എന്നാണ് വെളിപ്പെടുത്തിയിരിക്കുന്നത്. തണലോര ശലഭങ്ങള്‍ എന്ന പേരിലാണ് വ്യാജ ട്രസ്റ്റിന്റെ പ്രവര്‍ത്തനം.

ഭിന്നശേഷിയുള്ള പെണ്‍കുട്ടികളെ ഭീഷണിപ്പെടുത്തി ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് പരാതിക്കാരിയുടെ വെളിപ്പെടുത്തൽ. സൈഫുള്ളക്കെതിരെ ഭിന്നശേഷിക്കാരുടെ രക്ഷിതാക്കളും രംഗത്തെത്തിയിട്ടുണ്ട്. നിരവധി പെണ്‍കുട്ടികള്‍ക്കെതിരെ അതിക്രമമുണ്ടായെന്നാണ് ഇരയായ പെൺകുട്ടിയുടെ സുഹൃത്ത് വെളിപ്പെടുത്തിയിരിക്കുന്നത്.ഭീഷണിയും ഭയവും കാരണമാണ് പരാതി നല്‍കാത്തതെന്ന് ട്രസ്റ്റില്‍ അംഗമായിരുന്ന പെണ്‍കുട്ടി പറഞ്ഞു.

ഭിന്നശേഷിക്കാര്‍ക്ക് സ്വപ്നങ്ങളും പ്രതീക്ഷകളും നല്‍കിയാണ് ഇയാൾ ചൂഷണം ചെയ്തത്. പെണ്‍കുട്ടികള്‍ ഗര്‍ഭിണികളാകുന്ന സാഹചര്യം ഉണ്ടായെന്നും കൂട്ടായ്മയില്‍ അംഗമായിരുന്ന പെണ്‍കുട്ടി വെളിപ്പെടുത്തി. ഭിന്നശേഷിക്കാരുടെ രക്ഷിതാക്കളോടും അപമര്യാദയായി പെരുമാറിയതായും സാമ്പത്തിക തട്ടിപ്പ് നടന്നതായും പരാതിയിൽ പറയുന്നു.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story