വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന് പരാതി; ക്രൈംബ്രാഞ്ച് സിഐക്കെതിരെ കേസ്

മലപ്പുറം: വിവാഹ വാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ പൊലീസ് സർക്കിൾ ഇൻസ്പെക്ടർക്കെതിരെ കേസെടുത്തു. തൃശൂർ ക്രൈംബ്രാഞ്ച് സിഐ എ.സി.പ്രമോദിനെതിരെ കുറ്റിപ്പുറം പൊലീസാണ് കേസെടുത്തത്. ആലപ്പുഴ സ്വദേശിനിയാണ്…

മലപ്പുറം: വിവാഹ വാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ പൊലീസ് സർക്കിൾ ഇൻസ്പെക്ടർക്കെതിരെ കേസെടുത്തു. തൃശൂർ ക്രൈംബ്രാഞ്ച് സിഐ എ.സി.പ്രമോദിനെതിരെ കുറ്റിപ്പുറം പൊലീസാണ് കേസെടുത്തത്. ആലപ്പുഴ സ്വദേശിനിയാണ് പരാതി നൽകിയത്.

കുറ്റിപ്പുറം സിഐ ആയിരുന്ന പ്രമോദിനെ ഒരു മാസം മുമ്പ് തൃശൂരിലേക്ക് സ്ഥലം മാറ്റിയിരുന്നു. വിവാഹ വാഗ്ദാനം നൽകി വിവിധയിടങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് പരാതി. മലപ്പുറം വനിതാ പൊലീസ് സ്റ്റേഷനിലാണ് യുവതി പരാതി നൽകിയിരുന്നത്. സംഭവം നടന്നത് കുറ്റിപ്പുറം പൊലീസ് സ്റ്റേഷൻ പരിധിയിലായത് കൊണ്ട് കേസ് അവിടേക്ക് കൈമാറുകയായിരുന്നു.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story