വികെസി എന്‍ഡോവ്‌മെന്‍റ് വി. എസ്. ചിത്തിരയ്ക്ക്

കല്‍പ്പറ്റ: പ്ലസ് ടു ഹുമാനിറ്റീസ് 2023 ബാച്ചില്‍ ഏറ്റവും ഉയര്‍ന്ന മാര്‍ക്കോടെ വിജയിച്ച വി. എസ്. ചിത്തിരയ്ക്ക് വികെസി എന്‍ഡോവ്‌മെന്‍റ് സമ്മാനിച്ചു. 600 ല്‍ 597 മാര്‍ക്കാണ് വി.…

കല്‍പ്പറ്റ: പ്ലസ് ടു ഹുമാനിറ്റീസ് 2023 ബാച്ചില്‍ ഏറ്റവും ഉയര്‍ന്ന മാര്‍ക്കോടെ വിജയിച്ച വി. എസ്. ചിത്തിരയ്ക്ക് വികെസി എന്‍ഡോവ്‌മെന്‍റ് സമ്മാനിച്ചു. 600 ല്‍ 597 മാര്‍ക്കാണ് വി. എസ്. ചിത്തിര നേടിയത്. 10000 രൂപയും സര്‍ട്ടിഫിക്കറ്റും അടങ്ങുന്നതാണ് എന്‍ഡോവ്‌മെന്‍റ്.

വൈത്തിരി വില്ലേജില്‍ നടന്ന പരിപാടിയില്‍ വികെസി വയനാട് യൂണിറ്റ് അസിസ്റ്റന്‍റ് മാനേജര്‍ വിനോദ് കുമാര്‍, എച്ച് ആര്‍ ലീഡ് ജയതിലക്, യൂണിറ്റ് മാനേജര്‍ ഇന്‍ ചാര്‍ജ്ജ് ഇജാസ് മുഹമ്മദ്, പ്ലാന്‍റ് സൂപ്പര്‍വൈസര്‍ മുഹമ്മദ് അഷ്‌റഫ് തുടങ്ങിയവര്‍ പങ്കെടുത്തു. വികെസി ഗ്രൂപ്പിന്‍റെ 30-ാം വാര്‍ഷികത്തോടനുബന്ധിച്ച് 2014 മുതലാണ് എന്‍ഡോവ്‌മെന്‍റ് പുരസ്‌കാരങ്ങള്‍ ഏര്‍പ്പെടുത്തിയത്. 13 സ്‌കൂളുകള്‍, ഗവ. എന്‍ജിനീയറിങ് കോളെജ്, കാലിക്കറ്റ് സര്‍വകലാശാല എന്നിവിടങ്ങളിലെ ഉന്നത വിജയം നേടിയ തിരഞ്ഞെടുത്ത വിദ്യാര്‍ത്ഥികള്‍ക്കാണ് ഇതു നല്‍കുന്നത്.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story