അടിവസ്ത്രത്തിലും മലദ്വാരത്തിലും ഒളിപ്പിച്ച് കോടികളുടെ സ്വർണക്കടത്ത്; മലപ്പുറം സ്വദേശികളായ യുവദമ്പതിമാർ പിടിയിൽ
മലപ്പുറം: സ്വർണം കടത്തിയ ദമ്പതികൾ അറസ്റ്റിൽ. ശരീരത്തിനുള്ളിലും അടിവസ്ത്രത്തിലുമായി ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച സ്വർണവുമായി മലപ്പുറം സ്വദേശികളാണ് പിടിയിലായത്. വഴിക്കടവ് മരുത സ്വദേശികളായ ദമ്പതികളായ അമീർമോൻ പുത്തൻ…
മലപ്പുറം: സ്വർണം കടത്തിയ ദമ്പതികൾ അറസ്റ്റിൽ. ശരീരത്തിനുള്ളിലും അടിവസ്ത്രത്തിലുമായി ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച സ്വർണവുമായി മലപ്പുറം സ്വദേശികളാണ് പിടിയിലായത്. വഴിക്കടവ് മരുത സ്വദേശികളായ ദമ്പതികളായ അമീർമോൻ പുത്തൻ…
മലപ്പുറം: സ്വർണം കടത്തിയ ദമ്പതികൾ അറസ്റ്റിൽ. ശരീരത്തിനുള്ളിലും അടിവസ്ത്രത്തിലുമായി ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച സ്വർണവുമായി മലപ്പുറം സ്വദേശികളാണ് പിടിയിലായത്. വഴിക്കടവ് മരുത സ്വദേശികളായ ദമ്പതികളായ അമീർമോൻ പുത്തൻ പീടികയിൽ (35) നിന്നും സഫ്‌ന പറമ്പനിൽ (21) നിന്നുമാണ് സ്വർണ്ണമിശ്രിതം പിടികൂടിയത്. അമീർമോൻ തന്റെ ശരീരത്തിനുള്ളിൽ ഒളിപ്പിച്ച നാലു ക്യാപ്‌സൂളുകളിൽ നിന്നും 1172 ഗ്രാം തൂക്കം വരുന്ന സ്വർണ്ണമിശ്രിതവും സഫ്‌ന തന്റെ അടിവസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ച പാക്കറ്റിൽ നിന്നും 1104 ഗ്രാം തൂക്കം വരുന്ന സ്വർണമിശ്രിതവുമാണ് കസ്റ്റംസ് പിടിച്ചെടുത്തത്.
കഴിഞ്ഞ ദിവസം രാത്രി ജിദ്ദയിൽ നിന്നും കുട്ടിയോടൊപ്പം എയർ ഇന്ത്യ എക്‌സ്പ്രസ് IX 398 വിമാനത്തിൽ കരിപ്പൂർ വിമാനത്താവളത്തിലെത്തിയ ദമ്പതികളെ എയർ കസ്റ്റംസ് വലയിലാക്കുകയായിരുന്നു. ഏകദേശം 1.25 കോടി രൂപ വില മതിക്കുന്ന 2276 ഗ്രാം സ്വർണമിശ്രിതമാണ് കോഴിക്കോട് എയർ കസ്റ്റംസ് ഇന്റലിജൻസ് ഉദ്യോഗസ്ഥർ പിടികൂടിയത്.
പിടികൂടിയ സ്വർണമിശ്രിതത്തിൽ നിന്നും 24 കാരറ്റ് പരിശുദ്ധിയുള്ള 2055 ഗ്രാം സ്വർണം വേർതിരിച്ചെടുത്തു. കേസിൽ കസ്റ്റംസ് ദമ്പതികളുടെ അറസ്റ്റും മറ്റു തുടർനടപടികളും സ്വീകരിച്ചു വരികയാണ്. കള്ളക്കടത്തുസംഘം രണ്ടുപേർക്കും 50000 രൂപ വീതമാണ് പ്രതിഫലമായി വാഗ്ദാനം ചെയ്തിരുന്നതെന്നാണ് മൊഴി. കുടുംബസമേതം എത്തുന്ന യാത്രക്കാർക്ക് നൽകുന്ന സവിശേഷ പരിഗണന ദുരുപയോഗം ചെയ്തു സ്വർണം കടത്താനാണ് ദമ്പതികൾ ശ്രമിച്ചത്.