ഖത്തറില്‍ മസാജ് പാര്‍ലറുകളിലെ 251 ജീവനക്കാര്‍ അറസ്റ്റില്‍
ദോഹ: ഖത്തറില്‍ ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനകളില്‍ മസാജ് പാര്‍ലറുകളിലെ 251 ജീവനക്കാര്‍ അറസ്റ്റില്‍. പൊതു ധാര്‍മ്മികത ലംഘിച്ചെന്ന കേസിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. വാണിജ്യ…
ദോഹ: ഖത്തറില്‍ ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനകളില്‍ മസാജ് പാര്‍ലറുകളിലെ 251 ജീവനക്കാര്‍ അറസ്റ്റില്‍. പൊതു ധാര്‍മ്മികത ലംഘിച്ചെന്ന കേസിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. വാണിജ്യ…
ദോഹ: ഖത്തറില്‍ ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനകളില്‍ മസാജ് പാര്‍ലറുകളിലെ 251 ജീവനക്കാര്‍ അറസ്റ്റില്‍. പൊതു ധാര്‍മ്മികത ലംഘിച്ചെന്ന കേസിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. വാണിജ്യ മന്ത്രാലയം, തൊഴില്‍ മന്ത്രാലയം, പൊതുജനാരോഗ്യ മന്ത്രാലയം എന്നിവ ഉള്‍പ്പെടെ വിവിധ മന്ത്രാലയങ്ങളുമായി സഹകരിച്ച് നടത്തിയ ക്യാമ്പയിനില്‍ 251 പേരെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം ‘എക്സ്’ അക്കൗണ്ടില്‍ കുറിച്ചു.
ചിലരെ പൊതു ധാര്‍മ്മികത ലംഘനത്തിനും മറ്റ് ചില ലൈസന്‍സില്‍ പ്രതിപാദിച്ചിട്ടുള്ള നിയമങ്ങളും മാനദണ്ഡങ്ങളും ലംഘിച്ചതിനുമാണ് അറസ്റ്റ് ചെയ്തതെന്നും അറസ്റ്റിലായവര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിച്ചതായും മന്ത്രാലയം അറിയിച്ചു. അതേസമയം അറസ്റ്റിലായ 251 പേര്‍ ഏത് രാജ്യക്കാരാണെന്നും അവരുടെ വിശദാംശങ്ങളും
ഖത്തര്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല.