സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ ഇടിവ്, അറിയാം ഇന്നത്തെ നിരക്കുകൾ

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ ഇടിവ്, അറിയാം ഇന്നത്തെ നിരക്കുകൾ

September 6, 2023 0 By Editor

സംസ്ഥാനത്ത് ഇന്ന് സ്വർണവില ഇടിഞ്ഞു. ഒരു പവൻ സ്വർണത്തിന് 120 രൂപയാണ് ഒറ്റയടിക്ക് കുറഞ്ഞിരിക്കുന്നത്. ഇതോടെ, ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 44,000 രൂപയായി. ഒരു ഗ്രാം സ്വർണത്തിന് 15 രൂപ കുറഞ്ഞ് 5,500 രൂപ നിരക്കിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. സെപ്റ്റംബർ മാസത്തെ താഴ്ന്ന നിലവാരത്തിലാണ് ഇന്ന് സ്വർണവില ഉള്ളത്. സെപ്റ്റംബർ ഒന്നിന് രേഖപ്പെടുത്തിയ, ഒരു പവന് 44,040 രൂപ, ഒരു ഗ്രാമിന് 5,505 രൂപ എന്നതാണ് ഈ മാസത്തെ രണ്ടാമത്തെ താഴ്ന്ന വില നിലവാരം.

https://eveningkerala.com/prime-minister-of-bharat/

തുടർച്ചയായ രണ്ടാം ദിനമാണ് സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ് രേഖപ്പെടുത്തുന്നത്. ഇന്നലെ ഒരു പവൻ സ്വർണത്തിന് 120 രൂപ കുറഞ്ഞിരുന്നു. വെറും രണ്ട് ദിവസം കൊണ്ട് 240 രൂപയുടെ ഇടിവാണ് സ്വർണത്തിന് ഉണ്ടായിട്ടുള്ളത്. ആഗോളതലത്തിൽ സ്വർണവിലയിൽ നേരിയ വർദ്ധനവാണ് ദൃശ്യമായിട്ടുള്ളത്. ട്രോയി ഔൺസിന് 0.15 ഡോളർ ഉയർന്ന് 1,926.81 ഡോളർ നിലവാരത്തിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്.