സുഹൃത്തിനെ കുത്തുന്നത് തടയാന്‍ ശ്രമിച്ചു; മലപ്പുറത്ത്  യുവാവ് കുത്തേറ്റു മരിച്ചു

സുഹൃത്തിനെ കുത്തുന്നത് തടയാന്‍ ശ്രമിച്ചു; മലപ്പുറത്ത് യുവാവ് കുത്തേറ്റു മരിച്ചു

October 9, 2023 0 By Editor

മലപ്പുറം: സുഹൃത്തിനെ കുത്തുന്നത് തടയാന്‍ ശ്രമിച്ച യുവാവ് കുത്തേറ്റു മരിച്ചു. കുഴിയംപറമ്പ് ചര്‍ച്ചിനു സമീപം താമസിക്കുന്ന പ്രജിത്ത് (26) ആണ് മരിച്ചത്. കുത്തേറ്റ സുഹൃത്ത് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

മൂന്നുപേരടങ്ങിയ സംഘം സുഹൃത്ത് പാറക്കടത്ത് പൊക്കനാളി നൗഫലിനെ കുത്തുന്നത് തടയാന്‍ ശ്രമിച്ചപ്പോഴാണ് പ്രജിത്തിന് നെഞ്ചിന് കുത്തേറ്റത്.  കിഴിശ്ശേരി കുഴിയംപറമ്പ് ജിഎല്‍പി സ്‌കൂളിനു സമീപം വെച്ചായിരുന്നു സംഭവം.

prajith

നൗഫലിന് കൈക്കാണ് കുത്തേറ്റത്. മരിച്ച പ്രജിത്ത് അവിവാഹിതനാണ്.  കൊലപാതകവുമായി ബന്ധപ്പെട്ട് എടവണ്ണ, പൂക്കൊളത്തൂര്‍ സ്വദേശികളായ രണ്ടുപേരെ കൊണ്ടോട്ടി പൊലീസ് കസ്റ്റഡിയിലെടുത്തായാണ് സൂചന.