വിവിധ തസ്തികകളിൽ പി.എസ്.സി വിജ്ഞാപനം
October 10, 2023തിരുവനന്തപുരം: വിവിധ തസ്തികകളിൽ വിജ്ഞാപനം പ്രസിദ്ധീകരിക്കാൻ തിങ്കളാഴ്ച ചേർന്ന പബ്ലിക് സർവിസ് കമീഷൻ യോഗം തീരുമാനിച്ചു. ജനറൽ റിക്രൂട്ട്മെന്റ് വിഭാഗത്തിൽ സംസ്ഥാനതലത്തിൽ 16 തസ്തികകളിലും ജില്ലതലത്തിൽ ഒമ്പത് തസ്തികകളിലും സ്പെഷൽ റിക്രൂട്ട്മെന്റ് വിഭാഗത്തിൽ സംസ്ഥാനതലത്തിൽ ഒരു തസ്തികയിലും ജില്ലതലത്തിൽ രണ്ട് തസ്തികയിലും എൻ.സി.എ വിഭാഗത്തിൽ സംസ്ഥാനതലത്തിൽ നാല് തസ്തികയിലും ജില്ലതലത്തിൽ ഏഴ് തസ്തികയിലുമാണ് വിജ്ഞാപനം. എട്ട് തസ്തികകളിൽ സാധ്യത പട്ടിക പ്രസിദ്ധീകരിക്കാനും തീരുമാനിച്ചു.