കൊച്ചുവേളിയില്‍ ട്രാക്കില്‍ വെള്ളം കയറി; കേരള എക്‌സ്പ്രസിന്റെ സമയത്തില്‍ മാറ്റം, ഏഴ് മണിക്കൂര്‍ വൈകും

കൊച്ചുവേളിയില്‍ ട്രാക്കില്‍ വെള്ളം കയറി; കേരള എക്‌സ്പ്രസിന്റെ സമയത്തില്‍ മാറ്റം, ഏഴ് മണിക്കൂര്‍ വൈകും

October 15, 2023 0 By Editor

തിരുവനന്തപുരം: തിരുവനന്തപുരത്ത് പെയ്യുന്ന കനത്തമഴയെ തുടര്‍ന്ന് ട്രെയിന്‍ സമയത്തില്‍ മാറ്റം വരുത്തി റെയില്‍വെ.  കനത്തമഴയിൽ കൊച്ചുവേളിയിലെ പിറ്റ് ലൈനില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് ട്രെയിന്‍ നമ്പര്‍ 12625 തിരുവനന്തപുരം – ന്യൂഡല്‍ഹി കേരള എക്‌സ്പ്രസിന്റെ സമയത്തില്‍ മാറ്റം വരുത്തിയതായി റെയില്‍വെ അറിയിച്ചു.

ഞായറാഴ്ച ഉച്ചയ്ക്ക് 12.30ന് പുറപ്പെടേണ്ടിയിരുന്ന തിരുവനന്തപുരം – ന്യൂഡല്‍ഹി കേരള എക്‌സ്പ്രസ് ഏഴ് മണിക്കൂറും അഞ്ച് മിനിറ്റും വൈകുമെന്നാണ് അറിയിപ്പ്. റെയില്‍വെ നല്‍കിയ വിവരമനുസരിച്ച് വൈകുന്നേരം 7.35ന് ആയിരിക്കും കേരള എക്‌സ്പ്രസ് തിരുവനന്തപുരത്ത് നിന്ന് പുറപ്പെടുക.