സ്വകാര്യ ബസ് നിയന്ത്രണംവിട്ട് വീട്ടിലേക്ക് ഇടിച്ചു കയറി
കോട്ടയം: നിയന്ത്രണം വിട്ട സ്വകാര്യ ബസ് വീട്ടിലേക്ക് ഇടിച്ചുകയറി. അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. നാല്പാത്തിമല-അതിരമ്പുഴ റോഡിൽ പന്പ് ഹൗസിനു സമീപം ഇന്ന് രാവിലെ 9.30 ഓടെയാണ്…
കോട്ടയം: നിയന്ത്രണം വിട്ട സ്വകാര്യ ബസ് വീട്ടിലേക്ക് ഇടിച്ചുകയറി. അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. നാല്പാത്തിമല-അതിരമ്പുഴ റോഡിൽ പന്പ് ഹൗസിനു സമീപം ഇന്ന് രാവിലെ 9.30 ഓടെയാണ്…
കോട്ടയം: നിയന്ത്രണം വിട്ട സ്വകാര്യ ബസ് വീട്ടിലേക്ക് ഇടിച്ചുകയറി. അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. നാല്പാത്തിമല-അതിരമ്പുഴ റോഡിൽ പന്പ് ഹൗസിനു സമീപം ഇന്ന് രാവിലെ 9.30 ഓടെയാണ് അപകടമുണ്ടായത്.
മ്ലാങ്കുഴി മായിൻകുട്ടിയുടെ വീട്ടിലേക്കാണ് ബസ് ഇടിച്ചുകയറിയത്. കോട്ടയം പിറവം റൂട്ടിലോടുന്ന സ്വകാര്യബസാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ വീടിന്റെ മുൻഭാഗം തകർന്നു.അപകട സമയത്ത് സ്കൂൾ കുട്ടികളടക്കം ബസിൽ നിറയെ യാത്രക്കാരുണ്ടായിരുന്നു. സംഭവ സ്ഥലത്ത് ബസ് കാത്തുനിന്ന വിദ്യാർഥികൾ ഓടി മാറിയതിനാൽ വലിയ ദുരന്തം ഒഴിവായി. അതിരന്പുഴ-യൂണിവേഴ്സിറ്റി-മാന്നാനം റോഡിൽ ടാറിംഗ് നടക്കുന്നതിനാൽ നാല്പാത്തിമല-അതിരമ്പുഴ റോഡിലൂടെയാണ് ബസുകൾ സർവീസ് നടത്തുന്നത്.