വധൂ വരൻമാരെ സ്വീകരിക്കുന്നതിനിടെ പടക്കം പൊട്ടിച്ചു; തേനീച്ചക്കൂട് ഇളകി നിരവധി പേർക്ക് കുത്തേറ്റു

വധൂ വരൻമാരെ സ്വീകരിക്കുന്നതിനിടെ പടക്കം പൊട്ടിച്ചു; തേനീച്ചക്കൂട് ഇളകി നിരവധി പേർക്ക് കുത്തേറ്റു

October 22, 2023 0 By Editor

കണ്ണൂർ: വിവാഹ സത്കാരത്തിനിടെ തേനിച്ചക്കൂട് ഇളകി നിരവധി പേർക്ക് കുത്തേറ്റു. കണ്ണൂരിലാണ് സംഭവം. 50ൽ അധികം പേർക്ക് കുത്തേറ്റതായാണ് വിവരം.

കണ്ണൂർ തയ്യിലിൽ ഓഡിറ്റോറിയത്തിൽ വിവാഹ ചടങ്ങിനിടെയാണ് തേനീച്ചകൾ കൂട്ടത്തോടെ ആക്രമിച്ചത്. വധൂ വരൻമാരെ ഓഡിറ്റോറിയത്തിലേക്ക് സ്വീകരിക്കുന്നതിനിടെ പടക്കം പൊട്ടിച്ചപ്പോഴാണ് സംഭവം.