കടത്തിണ്ണയിൽ ഉറങ്ങിക്കിടന്ന വയോധികയ്ക്ക് നേരെ ലൈംഗികാതിക്രമം; 33കാരൻ പിടിയിൽ
കൊല്ലം: കടത്തിണ്ണയില്‍ ഉറങ്ങിക്കിടന്ന അംഗപരിമിതയായ വയോധികയെ ക്രൂരമായി പീഡിപ്പിച്ച കേസിൽ പ്രതി അറസിറ്റിൽ. ഓയൂര്‍ സ്വദേശി റഷീദ് എന്നയാളാണ് അറസ്റ്റിലായത്. കൊട്ടിയം പോലീസാണ് പ്രതിയെ പിടികൂടിയത്. സിസിടിവി കേന്ദ്രീകരിച്ച്…

കൊല്ലം: കടത്തിണ്ണയില്‍ ഉറങ്ങിക്കിടന്ന അംഗപരിമിതയായ വയോധികയെ ക്രൂരമായി പീഡിപ്പിച്ച കേസിൽ പ്രതി അറസിറ്റിൽ. ഓയൂര്‍ സ്വദേശി റഷീദ് എന്നയാളാണ് അറസ്റ്റിലായത്. കൊട്ടിയം പോലീസാണ് പ്രതിയെ പിടികൂടിയത്. സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
വെള്ളിയാഴ്ച പുലര്‍ച്ചെ ഒരുമണിക്കായിരുന്നു സംഭവം. കൈകളും കാലുകളും ഭാഗികമായി ഇല്ലാത്ത വയോധിക വര്‍ഷങ്ങളായി കൊട്ടിയം ഭാഗത്ത് ഭിക്ഷ യാചിച്ച് ജീവിക്കുകയാണ്. പ്രതി വയോധികയ്ക്കു സമീപമെത്തി ഇവരുടെ വസ്ത്രം മാറ്റാന്‍ ശ്രമിക്കുന്നത് ദൃശ്യങ്ങളിലുണ്ട്. ഉറക്കം വിട്ടുണര്‍ന്ന വയോധിക എഴുന്നേല്‍ക്കാന്‍ ശ്രമിക്കുന്നതിനിടെ യുവാവ് ഇവരെ പലവട്ടം തലയിലടിച്ചു വീഴ്ത്തി. അടിയേറ്റ് ബോധം പോയ ഇവരെ മറ്റൊരിടത്തേക്ക് എടുത്തുകൊണ്ടുപോവുകയായിരുന്നു.